*സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര ശസ്ത്രക്രിയയും*

കിളിമാനൂർ നഗരൂർ ലയൺസ് ക്ലബ്ബും കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജും സംയുക്തമായി പാറമുക്ക് റസിഡൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര ശസ്ത്രക്രിയയും നടത്തുന്നു. നാളെ (ശനി, 18/12/2021) രാവിലെ 9.30 മുതൽ വെള്ളം കൊള്ളി ബസ് സ്റ്റാൻ്റിന് സമീപത്താണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. നേത്രപരിശോധനയിൽ തിമിര ബാധിതരാണെന്ന് കണ്ടെത്തിയാൽ അത്തരം രോഗികളെ സൗജന്യമായി നഗരൂരിൽ നിന്നും കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജിൽ കൊണ്ടുപോയി ശസ്ത്രക്രിയ ചെയ്ത് തിരികെ കൊണ്ടാക്കുമെന്ന് സംഘാടകർ അറിയിച്ചു. വിശദവരങ്ങൾക്കും അഡ്വാൻസ് രജിസ്ട്രേഷനും വേണ്ടി 9846152816 , 9447216590 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.