*കൊവിഡാനന്തര ചികിൽസ ബോധവൽക്കരണവും പ്രതിരോധ മരുന്ന് വിതരണവും സംഘടിപ്പിച്ചു*

ആറ്റിങ്ങൽ: ഗവ സിദ്ധ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ കൊവിഡാനന്തര ചികിൽസ ബോധവൽക്കരണ ക്ലാസും പ്രതിരോധ മരുന്നിന്റെ വിതരണവും സംഘടിപ്പിച്ചു. അഞ്ചാം സിദ്ധ ദിനാചരണത്തിന്റെ ഭാഗമായി നിരവധി പ്രവത്തനങ്ങളാണ് പട്ടണത്തിൽ നടത്തി വരുന്നത്. പരിപാടിയുടെ ഉദ്ഘാടനം ചെയർപേഴ്സൺ അഡ്വ. എസ്.കുമാരി നിർവ്വഹിച്ചു. വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള പ്രതിരോധ ഔഷധ കിറ്റിന്റെ ആദ്യ വിതരണം നടത്തി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ സുധീർ, വാർഡ് കൗൺസിലറും പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ അവനവഞ്ചേരി രാജു, സീനിയർ മെഡിക്കൽ ഓഫീസർ ഡോ. വി.ബി വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.