ആറ്റിങ്ങൽ: നഗരത്തിൽ നിരക്ഷരതയുടെ ഒരു തുരുത്തു പോലും അവശേഷിക്കാൻ പാടില്ല എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പിലാക്കുന്ന ലിഖ്ന പട്ന പദ്ധതിയുടെ ഭാഗമായാണ് ഗൃഹസന്ദർശനം സംഘടിപ്പിച്ചത്. എം.എൽ.എ ഒ.എസ് അംബിക പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് നടത്തിയ എഴാം തരം തുല്യത പരീക്ഷയിലെ 12 പഠിതാക്കൾക്ക് ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ചോദ്യ പേപ്പർ കൈമാറി. പട്ടണത്തിൽ സമ്പൂർണ സാക്ഷരത നടപ്പിലാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംഘാടക സമിതി രൂപീകരിക്കുകയും വാർഡ്തല പ്രവർത്തനങ്ങൾ ശക്തമാക്കുകയും ചെയ്തിരുന്നു. സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ എസ്.ഷീജ, ഗിരിജ ടീച്ചർ, കൗൺസിലർ ജി.ആർ.ബിനു, നോഡൽ പ്രേരക് ജി.ആർ.മിനിരേഖ, പ്രേരക് ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.