കിളിമാനൂർ....ചാർജ്ജ് വർധന അടക്കമുള്ള ഒട്ടെറെ ആവശ്യങ്ങൾ ഉന്നയിച്ച് ഓട്ടോടാക്സി ലൈറ്റ് മോട്ടോഴ്സ് വർക്കേഴ്സ് യൂണിയൻ(സിഐടിയു) നേതൃത്വത്തിൽ ഡിസംബർ 30ന് നടത്തുന്ന പണിമുടക്കിന്റെ ഭാഗമായി യൂണിയൻ കിളിമാനൂർ ഏരിയ കൺവെൻഷൻ സംഘടിപ്പിച്ചു. കൺവെൻഷൻ യൂണിയൻ സംസ്ഥാനകമ്മറ്റിയംഗം നാലാഞ്ചിറ ഹരി ഉദ്ഘാടനം ചെയ്തു.യൂണിയൻ ഏരിയാ പ്രസിഡന്റ് നഗരൂർ ഡി രജിത് അധ്യക്ഷനായി. ബസ് ഫെഡറേഷൻ ഏരിയാ സെക്രട്ടറി ജി ബാബു, യൂണിയൻ നേതാക്കളായ സഫീർ, പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ ഏരിയാ സെക്രട്ടറി എസ് ലുക്കുമാൻ സ്വാഗതവും ജില്ലാകമ്മറ്റിയംഗം രാജീവ് നന്ദിയും പറഞ്ഞു