*കിഴക്കുംഭാഗത്ത് ഇടഞ്ഞ ആനയെ തളച്ചു*

ചിതറ  കിഴക്കുഭാഗത്ത് ഇടഞ്ഞ ആനയെ തളച്ചു. പരവൂർ കോട്ടപ്പുറത്ത് കാർത്തികേയൻ എന്ന ആനയാണ് ഇടഞ്ഞത്. പാരിപ്പള്ളി മടത്തറ റോഡിൽ കിഴക്കുംഭാഗത്ത് മിനി ഇൻഡസ്ട്രീസിന് മുന്നിലാണ് ആന ഇടഞ്ഞത്. ഇന്ന് ഉച്ചയ്ക്ക്  12 മണിയോടുകൂടിയാ ണ് തടി പിടിക്കാനായി  കൊണ്ടുവന്ന ആന ഇടഞ്ഞത്. തടി പിടിച്ച ശേഷം മടങ്ങി വരികയായിരുന്നു കാർത്തികേയനും പാപ്പാനും. ഇടഞ്ഞ ആനയുടെ പുറത്തിരുന്ന പാപ്പാൻ ചാടി രക്ഷപ്പെടുകയായിരുന്നു. രണ്ടു മണിക്കൂറോളം ഗതാഗതം സ്തംഭിപ്പിക്കുകയും  ആളുകളെ വിരട്ടി ഓടിക്കുകയും ചെയ്തശേഷം ആനയുടെ ഉടമസ്ഥൻ എത്തിയശേഷമാണ് തളയ്ക്കാൻ സാധിച്ചത്.