മുംബൈ:ഇന്ത്യയിൽ ഒമിക്രോൺ നാലാമത്തെയാളിലും സ്ഥിരീകരിച്ചു. താനെ ഡോംബിവലി സ്വദേശിക്കാണ് രോഗബാധ. ആഫ്രിക്കയിൽനിന്നും എത്തിയതാണ് രോഗബാധിതൻ.”മെർച്ചന്റ് നേവി ഓഫിസർക്കാണ് (32) ആണ് വൈറസ് സ്ഥിരീകരിച്ചത്. നവംബർ 24നാണ് ഇദ്ദേഹം ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽനിന്ന് തിരിച്ചെത്തിയത്.
ഇതോടെ രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. സിംബാബ്വെയിൽനിന്നു ഗുജറാത്തിലെ ജാംനഗറിൽ തിരിച്ചെത്തിയ 72കാരനും കർണാടകയിലെ ബെംഗളൂരുവിൽ ഒരു ദക്ഷിണാഫ്രിക്കൻ പൗരനും അനസ്തെറ്റിസ്റ്റായ ഡോക്ടർക്കും നേരത്തെ ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു.