അഞ്ചുതെങ്ങ് കായിക്കരയിൽ നിന്ന് ശിവഗിരി തീർഥാടന പദയാത്ര സംഘടിപ്പിച്ചു.
കായിക്കര ഗുരുദേവ ഭക്തജന കൂട്ടയ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച തീർത്ഥാടന പദയാത്രയ്ക്ക് അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു ജാഥാ ക്യാപ്റ്റൻ അനിൽ കുമാറിന് പതാക നൽകി പരിപാടി ഉദ്ഘാടനം ചെയ്തു.
വൈകുന്നേരം 4 : 30 ന് കപാലീശ്വര ക്ഷേത്ര ഗുരുമന്ദിരത്തിൽ നിന്നും ആരംഭിച്ച തീർഥാടന പദയാത്രയ്ക്ക് നിരവധി സ്ഥലങ്ങളിൽ സ്വീകരണം നൽകി.