വാഗമണ്‍ സന്ദർശിക്കാനെത്തിയ തിരുവനന്തപുരം സ്വദേശി അരുവിയിൽ മുങ്ങിമരിച്ചു

തീക്കോയിക്കു സമീപം കരിമ്പൻകയത്തിൽ കുളിക്കാനിറങ്ങിയ തിരുവനന്തപുരം മുക്കാലയ്ക്കൽ ജെസ് നിവാസ് എഡ്വിൻ അലക്സിന്റെ മകൻ ഇ.ജി അജിൻ(25) മുങ്ങി മരിച്ചു. തിരുവനന്തപുരത്തുനിന്നും വാഗമൺ സന്ദർശിക്കാനാണ് ആറംഗ സംഘം എത്തിയത്.

വെള്ളികുളത്തിനു സമീപം അരുവിയിൽ ഇവർ കുളിക്കാനിറങ്ങി. ഇതിനിടെ അജിൻ മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കല്ലുകൾക്കിടയിൽ കുടുങ്ങിയ അജിനെ രക്ഷിക്കാനായില്ല.