ഓപ്പറേഷന്‍ ഡെസിബെല്‍.. ❓️

ശബ്ദ മലിനീകരണത്തിന്റെ പ്രധാന ഉറവിടമാണ് നിരന്തരമായ ഹോണ്‍ ഉപയോഗം. ഇത് ഒരു ശല്യത്തേക്കാള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ആരോഗ്യത്തിന് ഹാനികരമായ ഒരു കാര്യം കൂടിയാണ്. പ്രത്യേകിച്ച്‌ എയര്‍ ഹോണും ശബ്ദപരിധി പാലിക്കാത്തവയും.

ഈ സാഹചര്യത്തിൽ മോട്ടോര്‍ വാഹന വകുപ്പ്  ശബ്ദ മലിനീകരണം കുറക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് ഓപ്പറേഷന്‍ ഡെസിബെല്‍.

👉🏻ഹോണ്‍ നിരോധിത മേഖലകളില്‍ അനാവശ്യമായി ഹോണ്‍ മുഴക്കുന്നവര്‍, ശബ്ദ പരിധി ലംഘിക്കുന്ന ഹോണുകള്‍, സൈലന്‍സറുകള്‍ തുടങ്ങിയവ കണ്ടെത്തി നടപടിയെടുക്കുകയും ശബ്ദ മലിനീകരണത്തിനെതിരെ വാഹന ഉപയോക്താക്കള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുകയുമാണ് ഈ ഓപ്പറേഷന്‍ ഡെസിബെല്‍ കൊണ്ടുദ്ദേശിക്കുന്നത്.