നടപ്പാക്കുന്ന മൊബൈല്‍ ആപ്
മോണിറ്ററിംഗ് സംവിധാനമാണ്
സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം'
ശുചിത്വമിഷന്റെയും ഹരിതകേരളം മിഷന്റെയും നേതൃത്വത്തിലാണ് മൊബൈല്‍ ആപ് മുഖേനയുള്ള മോണിറ്ററിംഗ് സംവിധാനം നടപ്പാക്കുന്നത്.
കെല്‍ട്രോണിന്റെ സഹകരണത്തോടെ തയ്യാറാക്കിയിട്ടുള്ള മൊബൈല്‍ ആപ്പിലൂടെ വീടുകളിലും സ്ഥാപനങ്ങളിലും ഹരിതകര്‍മ്മസേന നടപ്പിലാക്കുന്ന അജൈവ മാലിന്യ ശേഖരണം മോണിറ്ററിംഗ് ചെയ്യാനാകും. ഇതിനായി വീടുകളിലും സ്ഥാപനങ്ങളിലും ക്യൂ.ആര്‍ കോഡ് പതിക്കും. അജൈവ മാലിന്യങ്ങള്‍ കൃത്യമായ ശാസ്ത്രീയ സംസ്‌കരണത്തിന് വിധേയമാകുന്നുവെന്ന് തിരിച്ചറിയാനും ഈ ക്യു.ആര്‍ കോഡ് വഴി സാധിക്കും.
ആദ്യഘട്ടത്തില്‍ ജില്ലയില്‍
അഞ്ചുതെങ്ങ്, വക്കം, കാട്ടാക്കട, ചിറയിന്‍കീഴ്, മാണിക്കല്‍, മംഗലപുരം, ഇടവ, വെള്ളാട് ഗ്രാമപഞ്ചായത്തുകളും വര്‍ക്കല, ആറ്റിങ്ങല്‍, കാഞ്ഞിരംകുളം, പൂവച്ചല്‍, മുദാക്കല്‍, പാറശാല, ചെറുന്നിയൂര്‍, കാരോട്, ഇല കമണ്‍, പുല്ലമ്പാറ, ചെങ്കല്‍, പാങ്ങോട്, കരകുളം, കൊല്ലയില്‍, മണമ്പൂര്‍, നഗരൂര്‍, നെല്ലനാട്, നെടുമങ്ങാട്, നെയ്യാറ്റിന്‍കര നഗരസഭകളിലും തിരുവനന്തപുരം കോര്‍പ്പറേഷനിലുമാണ് പദ്ധതി നടപ്പാക്കുന്നത്.
ഇതിന്റെ ഭാഗമായി തദ്ദേശ സ്ഥാപന തലത്തില്‍ മൂന്ന് ഘട്ടമായി മൊബൈല്‍ ആപ്പിന്റെ പരിശീലനം നല്‍കും.