ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് പോലീസ് കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി.

കരോള്‍ സംഘങ്ങള്‍ക്ക് പോലീസിന്റെ കര്‍ശനമായ നിരീക്ഷണത്തോടെയാണ് അനുമതി നൽകുന്നത്.

വൈകിട്ട് 6 മുതല്‍ രാത്രി 10 വരെയാണ് വീടുകളില്‍ പോയി പാടുന്നതിന് കരോള്‍ സംഘങ്ങള്‍ക്ക് പോലീസ് അനുമതി നല്കുന്നത്.

സംഘങ്ങള്‍ ജാഗ്രതാ പോര്‍ട്ടലില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. കരോള്‍ സംഘത്തില്‍ 20 പേരില്‍ കൂടുതല്‍ ഉണ്ടാകാന്‍ പാടില്ല. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരേ പങ്കെടുക്കാവൂ. സാമൂഹിക അകലം പാലിച്ചു വേണം പോകേണ്ടത്. മാസ്‌ക്കും സാനിറ്റൈസറും എപ്പോഴും കരോള്‍ സംഘത്തിന്റെ കൈയില്‍ കരുതണം.

കൂടാതെ തിരിച്ചറിയല്‍ കാര്‍ഡും കൈയില്‍ കരുതണം തുടങ്ങി നിരവധി ഉപാധികളാണ് പോലീസ് മുന്നോട്ടുവെക്കുന്നത്. വീടുകളില്‍ നിന്നും കരോള്‍ സംഘങ്ങള്‍ക്ക് ഭക്ഷണം നല്കാനും അനുമതിയില്ല. വാഹനങ്ങളില്‍ മൈക്ക് വെച്ചുള്ള കരോള്‍ സംഘങ്ങള്‍ക്ക് വിലക്കുണ്ട്.

രാത്രി 10 മണിക്ക് ശേഷം കരോള്‍ സംഘങ്ങള്‍ക്ക് അനുമതിയില്ല.