നഗരൂർ വഞ്ചിയൂർ കരവാരം ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡായ കിഴക്കതിൽ മുക്ക് പട്ട്ളയിലെ 109- ആം നമ്പർ അംഗണവാടി മന്ദിരം ഉത്ഘാടനം ചെയ്തു. മന്ദിരത്തിൻ്റെ ഉത്ഘാടനം ഇന്ന് വൈകുന്നേരം നാല് മണിക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബി.പി.മുരളി നിർവഹിച്ചു. സുകുമാരൻ മക്കളായ ഷൈലേന്ദ്രൻ , ഷൈലജ എന്നിവർ നൽകിയ വസ്തുവിൽ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്താണ് അംഗണവാടിക്ക് വേണ്ടി പുതിര മന്ദിരം നിർമ്മിച്ചു നൽകിയത്. കരവാരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.ഷിബുലാലിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബ്ലോക്ക് പഞ്ചായത്തംഗം ആർ.കവിത കിളിമാനൂർ സി.ഡി.പി.ഒ കുമാരി ഉഷ , ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ശ്രീജാ ഉണ്ണികൃഷ്ണൻ , ബ്ലോക്ക് ക്ഷേമകാര്യ ചെയർ പേഴ്സൻ പി.പ്രസീത , ബ്ലോക്ക് പഞ്ചായത്തംഗം സജികുമാർ , ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എസ്.സിന്ധു , ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീജാ റാണി , ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സൺ തങ്കമണി , ഐ.സി.ഡി.എസ് സൂപ്പർവൈസർ സജനി , മുൻ ബ്ലോക്ക് വൈസ് പ്രസിഡൻ്റ് കെ.സുഭാഷ് , മുൻ വാർഡ് മെമ്പർ എം.സുനിൽകുമാർ , മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ഗിരിജ ,വാർഡ് മെമ്പർ എസ്.ആതിര തുടങ്ങിയവർ സംസാരിച്ചു.