തിരുവനന്തപുരം:ബസ് ചാര്‍ജ് വര്‍ധന അനിവാര്യമാണെന്ന് മന്ത്രി ആന്റണി രാജു. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ നിലപാടും അതാണെന്ന് മന്ത്രി അറിയിച്ചു.വിദ്യാര്‍ത്ഥി കണ്‍സഷന്‍ സംബന്ധിച്ച് മാനദണ്ഡം കൊണ്ടുവരും. വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് നിരക്ക് കുടുംബവരുമാനത്തിന് ആനുപാതികമാക്കും. ബിപിഎല്‍ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് സൗജന്യയാത്ര പരിഗണനയിലുണ്ട്. അന്തിമതീരുമാനം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിയാലോചിച്ച ശേഷമായിരിക്കുമെന്നും ആന്റണി രാജു അറിയിച്ചു.
രാത്രികാല സര്‍വ്വീസ് കുറവ് കാരണം യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നതെന്നും രാത്രി യാത്രയ്ക്ക് പ്രത്യേക നിരക്ക് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ബസ് പണിമുടക്ക് സംബന്ധിച്ച് സര്‍ക്കാരിന് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ആന്റണി രാജു വ്യക്തമാക്കി.