കണ്ണൂരിൽ ഭർത്താവിന്റെ കുത്തേറ്റ് ഗർഭിണിക്ക് പരുക്ക്. കണ്ണൂർ പനയത്താം പറമ്പ് സ്വദേശി പ്രമ്യക്കാണ് പരുക്കേറ്റത്. ഭർത്താവ് ഷൈലേഷ് മദ്യപിച്ചെത്തി പ്രമ്യയുടെ കഴുത്തിൽ കുത്തുകയായിരുന്നു. ഓടിരക്ഷപ്പെട്ട ഷൈലേഷിനായി പൊലീസ് തെരച്ചിൽ തുടങ്ങി. അതേസമയം പ്രമ്യ അപകടനില തരണം ചെയ്‌തെന്ന് ഡോക്‌ടേഴ്‌സ് അറിയിച്ചു.