മെഡിക്കൽ കോളേജിലെ സ്റ്റാഫ് നഴ്സിനെ ദുരൂഹ സാഹചര്യത്തിൽ കാണാതായി- ഷെയർ ചെയ്തു എല്ലാവരിലും എത്തിച്ചു ഇദ്ദേഹത്തെ കണ്ടെത്തു

തിരുവനന്തപുരം  മെഡിക്കൽ കോളേജിലെ  സ്റ്റാഫ് നഴ്സിനെ  ദുരൂഹ സാഹചര്യത്തിൽ കാണാതായി. മെഡിക്കൽ കോളേജിലെ സ്റ്റാഫ് നഴ്സ് ഋതുഗാമി (32) യെ ആണ് രണ്ടു ദിവസമായി കാണാതായതായി പരാതി ഉയർന്നിരിക്കുന്നത്. സംഭവത്തിൽ ഫോർട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഋതുഗാമിയെ കാണാതാകുന്നത്. അയർലണ്ടിലേക്ക് പോകുന്നതിന് ഒരുക്കങ്ങളിലായിരുന്നു ഋതുഗാമിയെന്ന് സഹപ്രവർത്തകർ പറയുന്നു. നാലാഞ്ചിറയിൽ ബൈക്ക് വെച്ച് ഇദ്ദേഹം നടന്നുപോകുന്നതിൻ്റെ സിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. 
ഋതുഗാമിയുടെ ഫോൺ വിവരങ്ങൾ പരിശോധിച്ചതിൽ നിന്നും മൊബൈൽഫോണുകളുടെ ടവർ ലൊക്കേഷൻ അവസാനമായി കാണിക്കുന്നത് കേശവദാസപുരമാണ്. എന്നാൽ രണ്ട് ഫോൺ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലുമാണ്. അതേസമയം ഋതുഗാമിയുടെ സർട്ടിഫിക്കറ്റുകൾ അടങ്ങുന്ന ബാഗ് പൊലീസിന് കിട്ടിയിട്ടുണ്ട്. ഋതുഗാമിയെ കണ്ടെത്താനുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കിക്കഴിഞ്ഞു. ഇതിൻ്റെ ഭാഗമായി മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും  വിവരങ്ങൾ കെെമാറിക്കഴിഞ്ഞു. സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിലും പൊലീസ് വിവരം നൽകിയിട്ടുണ്ട്.