എലിപ്പനി ബാധിച്ച് കൂലിപ്പണിക്കാരനായ ഗൃഹനാഥൻ മരിച്ചു. കിളിമാനൂർ മഹാദേവേശ്വരം ചലുവിള വീട്ടിൽ അപ്പു ചെട്ടിയാർ വസന്ത ദമ്പതികളുടെ മകൻ സന്തോഷ് (39) ആണ് മരിച്ചത്. കുറച്ചു ദിവസമായി ചെറിയ തോതിൽ പനിയും ശരീരം വേദനയും ഉണ്ടായിരുന്ന സന്തോഷിന് രണ്ട് ദിവസം മുമ്പ് അസുഖം കലശലാവുകയായിരുന്നു. മഞ്ഞപിത്തമാണെന്ന് കരുതി കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പോയ സന്തോഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. അവിടെ നടത്തിയ പരിശോധയിലിൽ എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് എലിപ്പനിക്കുള്ള ചികിൽസ നടത്തികെങ്കിലും ഇന്ന് വൈകുന്നേരം അഞ്ച് മണിയോടു കൂടി മരണം സംഭവിക്കുകയായിരുന്നു. ഭാര്യ കവിത മക്കൾ വൈഷ്ണവ് , വൈഗ . കുഞ്ഞുമോൾ , അനീഷ് എന്നിവർ സഹോദരങ്ങളാണ്.