ശാരീരികമായ മാറ്റങ്ങളും അധ്വാനങ്ങളും വേണ്ടി വരുന്ന കഥാപാത്രമായതിനാല്‍ ആടുജീവിതത്തിനായി സമയം കൂടുതല്‍മാറ്റിവയ്‌ക്കേണ്ടി വരും. ഇക്കാരണങ്ങളാലാണ് ‘ബറോസില്‍’ നിന്നും താരം പിന്മാറാന്‍ തീരുമാനിച്ചത്. കോവിഡ് സാഹചര്യങ്ങളാല്‍ ‘ബറോസിന്റെ’ ചിത്രീകരണം ഈ വര്‍ഷം മധ്യത്തില്‍ നിര്‍ത്തിവയ്‌ക്കേണ്ടി വന്നിരുന്നു. രണ്ടാം ലോക്ഡൗണിന് മുൻപാണ് ബറോസിന്റെ ഷൂട്ടിങ് കൊച്ചിയില്‍ ആരംഭിക്കുന്നത്. ഷൂട്ടിങ് തുടങ്ങി ആഴ്ചകള്‍ പിന്നിട്ടപ്പോള്‍തന്നെ ലോകം വീണ്ടും സ്തംഭനാവസ്ഥയിലേയ്ക്ക് പോയി. അതോടെ ചിത്രീകരണവും നിന്നു. സിനിമയുടെ ചിത്രീകരണം ഡിസംബര്‍ 26ന് വീണ്ടും പുനരാരംഭിച്ചു.ഇതുവരെ ഷൂട്ട് ചെയ്ത ഭാഗങ്ങളില്‍ പലതും റി ഷൂട്ട് ചെയ്യേണ്ടി വരുമെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു. പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന കുട്ടി രൂപം മാറിയതടക്കമാണ് കാരണം.
നിധി കാക്കുന്ന ഭൂതത്തിന്റെയും ഒരു കൊച്ചു പെണ്‍കുട്ടിയുടെയും ആത്മബന്ധത്തിന്റെ കഥകൂടിയാണ് ബറോസ് പറയുന്നത്. ഭൂതമായി മോഹന്‍ലാലും പെണ്‍കുട്ടിയായി ഷെയ്‌ല മാക് കഫ്രിയുമാണ് അഭിനയിച്ചത്. എന്നാല്‍ ഷൂട്ടിംഗ് പുനരാരംഭിക്കുമ്ബോള്‍ ഷെയ്ല ലാലിനൊപ്പമില്ല.’ബറോസിന്റെ കാസ്റ്റിംഗ് നടക്കുമ്ബോള്‍ ചെറിയ കുട്ടിയായിരുന്നു ഷെയ്‌ല മാക് കഫ്രി. അവളേറെ വളര്‍ന്നിരിക്കുന്നു. സ്വാഭാവികമായും ഷെയ്‌ലയ്ക്ക് പകരക്കാരിയെ കണ്ടെത്തണമായിരുന്നു.’ മോഹന്‍ലാല്‍ തന്നെ കാസ്റ്റിംഗ് ചെയിഞ്ചിന്റെ കാര്യം മുമ്ബേ സൂചിപ്പിച്ചിരുന്നു.
മുംബൈ സ്വദേശിയായ മായയാണ് ഷെയ്‌ലയ്ക്ക് പകരക്കാരിയായി എത്തുന്നത്. ജന്മംകൊണ്ട് ഇന്ത്യക്കാരിയാണെങ്കിലും മായയുടെ അച്ഛന്‍ ബ്രിട്ടീഷ് പൗരനാണ്. ലാലിന്റെയും മായയുടെയും കോമ്ബിനേഷന്‍ സീനുകളാണ് ഇപ്പോള്‍ പകര്‍ത്തിക്കൊണ്ടിരിക്കുന്നതും. ഒരു മാസത്തോളം നവോദ സ്റ്റുഡിയോയില്‍ ഷൂട്ടിംഗ് ഉണ്ടാകും. പിന്നീട് ഗോവയിലേയ്ക്ക് ഷിഫ്റ്റ് ചെയ്യും.സന്തോഷ് ശിവനാണ് ഈ ത്രിമാനചലച്ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ബറോസ് നിര്‍മ്മിക്കുന്നത്. സന്തോഷ് രാമന്റെ നേതൃത്വത്തില്‍ കൂറ്റന്‍ സെറ്റുകളാണ് നവോദയിലും ഗോവയിലുമായി പൂര്‍ത്തിയാക്കിയിട്ടുള്ളത്.