വികേന്ദ്രീകൃത മാലിന്യ സംസ്കരണ സംവിധാനത്തിൻ്റെ മികവിൽ കേരളം രാജ്യത്ത് മികച്ച മാതൃകയായി മാറി. തിരുവനന്തപുരം കോർപ്പറേഷൻ്റെ മാലിന്യ നിർമ്മാർജ്ജന രീതിയാണ് നീതി ആയോഗിൻ്റെ പ്രശംസയ്ക്ക് പാത്രീഭവിച്ചത്. മാലിന്യ സംസ്കരണത്തിൻ്റെ മികച്ച സുസ്ഥിര - സാമ്പത്തിക മാതൃകയാണ് കോർപ്പറേഷൻ്റേതെന്ന് നീതി ആയോഗിൻ്റെ റിപ്പോർട്ടിൽ പറയുന്നു. സാമൂഹ്യ, സാംസ്കാരിക, പാരിസ്ഥിതിക ആഘാതങ്ങളില്ലാതെ സാമ്പത്തിക വളർച്ചയെ പിന്തുണക്കുന്നതായിരുന്നു ഈ മാതൃക.
അജൈവ മാലിന്യം ശേഖരിച്ച് വേർതിരിക്കുകയും പുനരുപയോഗിക്കാൻ പാകത്തിലാക്കി വിൽക്കുകയും ജൈവ മാലിന്യങ്ങൾ വേർതിരിച്ച് വളമാക്കി മാറ്റുകയും ഇതിലൂടെ കോർപ്പറേഷൻ വരുമാനമുണ്ടാക്കുകയും ചെയ്തു.
ഉറവിട മാലിന്യ സംസ്കരണത്തെയും നീതി ആയോഗ് പ്രശംസിക്കുന്നുണ്ട്. വീടുകളിലും മറ്റുമുണ്ടാകുന്ന 325 ടൺ മാലിന്യം ഈ രീതിയിൽ സംസ്കരിക്കുന്നത് നേട്ടമാണെന്ന് നീതി ആയോഗ് പരാമർശിക്കുന്നു.