അഞ്ചുതെങ്ങിൽ വഴിയാത്രക്കാർക്ക് സൗകര്യം ഒരുക്കുന്നതിന് വേണ്ടി കേരള സർക്കാർ ആവിഷ്കരിച്ച കെ കെ ബ്രേക്ക് എന്ന പദ്ധതിയുടെ ഭാഗമായി വഴിയോര വിശ്രമ കേന്ദ്രത്തിന് അഞ്ചുതെങ്ങിൽ തറ കല്ലിട്ടു.
15 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന വിശ്രമകേന്ദ്രത്തിൽ ടോയ്ലറ്റ്,ബാത്റൂം വിശ്രമമുറി,കാന്റീൻ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടാകും.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ലൈജു പദ്ധതിക്ക് തറക്കല്ലിട്ടു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബി എൻ സൈജു രാജ്, സ്റ്റീഫൻ,ബീന, പഞ്ചായത്ത് സെക്രട്ടറി ഓമന ദാസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഡോൺബോസ്കോ, സരിത, സോഫിയ മിനി ജൂഡ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.