അയച്ച ഇ - മെയിലുകൾ തിരിച്ച് വിളിയ്ക്കാം... ❓️

അയച്ച മെയിലുകള്‍ നിശ്ചിത സമയത്തിനുള്ളില്‍ തിരിച്ചു വിളിക്കാന്‍ അല്ലെങ്കില്‍ ക്യാന്‍സല്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ഫീച്ചര്‍ ആണ് അണ്‍ഡൂ സെന്‍ഡ് ഫീച്ചര്‍.

👉🏻ജിമെയിലില്‍ അണ്‍ഡൂ സെന്‍ഡ് ഫീച്ചര്‍ ആക്റ്റിവേറ്റ് ചെയ്യുവാൻ.

▪️ആദ്യം നിങ്ങളുടെ ജിമെയില്‍ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുക. ശേഷം "സെറ്റിങ്സ്" പാനലിലേക്ക് പോകുക.

▪️ഇപ്പോള്‍ വെബ് പേജിന്റെ ഏറ്റവും താഴെയായി കാണുന്ന "സീ ആള്‍ സെറ്റിങ്സ്" എന്ന ഓപ്‌ഷനില്‍ ക്ലിക്ക് ചെയ്യുക.

▪️ഇവിടെ "അണ്‍ഡൂ സെന്‍ഡ്" ഓപ്ഷന്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. ഈ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

▪️ശേഷം സെന്‍ഡ് ക്യാന്‍സലേഷന്‍ പീരീഡുകളില്‍ ഒന്ന് തിരഞ്ഞെടുക്കുക. 5 സെക്കന്‍ഡ്, 10 സെക്കന്‍ഡ്, 20 സെക്കന്‍ഡ്, 30 സെക്കന്‍ഡ് എന്നിങ്ങനെയാണ് ടൈം ഫ്രൈയിമുകള്‍ ഉള്ളത്. ഇതിലൊന്ന് സെലക്‌ട് ചെയ്യുക.

▪️അവസാനമായി താഴേക്ക് സ്ക്രോള്‍ ചെയ്ത് സേവ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

▪️ഐഒഎസ് ജിമെയില്‍ ആപ്പ് ഉപയോക്താക്കള്‍ ആപ്പിന്റെ ഉള്ളില്‍ നിന്ന് "സെറ്റിങ്സ്" പാനലിലേക്ക് പോകേണ്ടതുണ്ട്, ശേഷം "അണ്‍ഡൂ സെന്‍ഡ്" ഓപ്‌ഷനില്‍ ടാപ്പ് ചെയ്യുക.
ഇവിടെ നിന്നും ഫീച്ചര്‍ ആക്റ്റിവേറ്റ് ചെയ്യാനും ഒരു റദ്ദാക്കല്‍ കാലയളവ് തിരഞ്ഞെടുക്കുന്നതിനും സാധിക്കും.