ആറ്റിങ്ങൽ: അവനവൻ ഞ്ചേരി ടോൾമുക്ക് മുതൽ കൊല്ലമ്പുഴ വരെയുള്ള ജില്ലയിലെ പ്രധാന റോഡിന്റെ ബിഎം ബിസി മാതൃകയിൽ ഉള്ള കരാർ ഏറ്റെടുത്തിട്ട് വർഷങ്ങൾ കഴിഞ്ഞും പണി പൂർത്തിയാവാതെ പാതിവഴിയിൽ ഉപേക്ഷിച്ച മട്ടിലാണ് കരാറുകാർ. ജില്ലയിലെ പ്രധാന റോഡുകളിൽ പെടുത്തി ബിഎം ബിസി രീതിയിലുള്ള റോഡു കരാറുകളാണ് കമ്പനി ഏറ്റെടുത്തത്. തുടക്കത്തിൽ ഒരു വർഷകാലം അയിലം റോഡിലെ കിളിത്തട്ട് മുക്ക് ജംഗ്ഷൻ മുതൽ വേലാം കോണം ഗ്ര്യാസ് ഏജൻസി വരെയുള്ള റോഡ് പൊളിച്ചു മെറ്റൽ നിരത്തി സഞ്ചാരയോഗ്യമല്ലാതെ കിടന്നു. ശക്തമായ ജനരോക്ഷ പ്രതിഷേധങ്ങൾക്ക് ഒടുവിൽ അത്രയും ഭാഗം പണി പൂർത്തിയാക്കി എന്നാൽ പണി പൂർത്തിയാക്കിയ ഭാഗത്തെ റോഡിന്റെ ഇരു വശങ്ങളിലും ഉള്ള കോൺക്രീറ്റ് വർക്ക് നടത്തിയിട്ടില്ല.
ടോൾമുക്ക് മുതൽ കൊച്ചാലുംമൂട് വരെയുള്ള റോഡും വേലാംകോണം മുതൽ ആറ്റിങ്ങൽ കിഴക്കേ നാലുമുക്ക് വരെയുള്ള റോഡ് പണിയും ഒരു ലെയർ ടാർ ഇട്ട് നിർത്തിയിട്ട് ഒരു വർഷക്കാലത്തോളം അടുക്കുന്നു, ഇനിയും ഒരു ലെയർ ടാറിങ്ങും റോഡ് മാർക്കിങ്ങും ബാക്കി.ഈ ദുരവസ്ഥ തന്നെയാണ് പാലസ് റോഡ് മുതൽ കൊല്ലമ്പുഴ വരെയുള്ള ഭാഗത്തും ഇത് കണ്ടില്ലാ എന്ന മട്ടിലാണ് ഉദ്യോഗസ്ഥർ എന്നും കരാർ ഏറ്റെടുത്ത റിവൈവ് (Revive) എന്ന കരാർ സ്ഥാപനം എത്രയും വേഗം റോഡ് പണി പൂർത്തികരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും പ്രദേശവാസികൾ പറഞ്ഞു.