കോഴിക്കോട് ഒമിക്രോൺ ജാഗ്രതയിൽ

കോഴിക്കോട് ജില്ലയിൽ ഒമിക്രോൺ ജാഗ്രത, നവംബർ 21 യു കെ യിൽ നിന്ന് വന്നയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇയാളുടെ സ്രെവം ഒമിക്രോൺ പരിശോധനയ്ക്ക് അയച്ചു.
 ബ്രിട്ടനിൽ നിന്ന് എത്തിയ യുവാവിന്റെ സ്രെവമാണ് പരിശോധനയ്ക്ക് അയച്ചത്. ഇയാളുടെ മാതാവിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.നാലു ജില്ലകളിൽ നിന്നുള്ളവരുമായി ഇയാൾക്ക് സമ്പർക്കം ഉണ്ടായിട്ടുണ്ട്. ഇയാളുടെ സമ്പർക്ക പട്ടിക തയ്യാറാക്കി മറ്റു ജില്ലകളിലേക്ക് അയച്ചിട്ടുണ്ട്.
ജീനോമിക് സീക്വൻസിംഗ് പരിശോധന നടത്തിയാൽ മാത്രമേ ഒമിക്രോൺ വകഭേദമാണോ എന്ന് വ്യക്തമാകു. 21 ആം തീയതി നാട്ടിലെത്തിയ ഇയാൾക്ക് 26 ന് ആണ് കോവിഡ് സ്ഥിരീകരിക്കുന്നത്.