*ജനപ്രതിനിധിയായ് ഒരുവർഷം : പ്രവർത്തനങ്ങളിലെ ശെരിതെറ്റുകൾ വിലയിരുത്താൻ വോട്ടർമാർക്ക്സോഷ്യൽ മീഡിയയിലൂടെ അവസരം നൽകി കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ*


ജനപ്രതിനിധിയായ് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റിട്ട് ഒരു വർഷമാകുന്നത് ഒരുപക്ഷെ നാട്ടുകാർ മറന്നിട്ടുണ്ടാകാം, എന്നാൽ ആ ദിവസം ഓർത്തുവച്ചുകൊണ്ട് തന്റെ ഒരു വർഷക്കാലത്തെ പ്രവർത്തനങ്ങൾ വിലയിരുത്താൻ പൊതു ജനങ്ങൾക്ക് അവസരം നൽകി മാതൃക കാട്ടിയിരിക്കുകയാണ് കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് തെക്കുംഭാഗം (എട്ടാം) വാർഡിൽ നിന്നും ബിജെപി സ്ഥാനാർഥിയായ് മത്സരിച്ചു വിജയിച്ച രേഖ സുരേഷ്.

തന്റെ ഒരു വർഷത്തെ പ്രവർത്തനങ്ങൾ അവർ പൊതുജനങ്ങളുടെ മുന്നിൽ സോഷ്യൽ മീഡിയയിലൂടെ സമർപ്പിച്ചുകൊണ്ടാണ്, അതിലെ ശെരിതെറ്റുകളിൽ തന്റെ വോട്ടർമാരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകണമെന്ന അഭ്യർത്ഥിനയുമായ് വാർഡ് മെമ്പർ മുന്നോട്ടു വന്നിരിയ്ക്കുന്നത്.

രേഖാ സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നതിങ്ങനെ,

▪️സ്ട്രീറ്റ് ലൈറ്റ് നിലാവ് പദ്ധതി - 24 LED ലൈറ്റ്.
▪️സ്ട്രീറ്റ് ലൈറ്റ് മെയിന്റനൻസ്  100.
▪️52 കുടുംബങ്ങൾക്ക് ഗാർഹിക കുടിവെള്ള കണക്ഷൻ നൽകി
(ജൽജീവൻ പദ്ധതി)
▪️മാടൻനട കടവ് റോഡ്
(ടെണ്ടർ കഴിഞ്ഞു)
▪️പൂവൻവിളാകം റോഡ്
(ടെണ്ടർ കഴിഞ്ഞു)
▪️ദേവർനട കൊച്ചു പാലത്തടിക്കൽ റോഡ് റീ ടാറിംഗ്
(ടെണ്ടർ കഴിഞ്ഞു)
▪️മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ മാതൃകപരമായി നടപ്പാക്കി.
▪️വാർഡ് പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നതിനായി ഹരിതകർമ്മസേനയുടെ പ്രവർത്തനം ഊർജിതമാക്കി.
▪️വ്യക്തിഗത ആനുകൂലങ്ങൾ അർഹരായ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചു.
▪️വാർഡിൽ ഓൺലൈൻ പഠനത്തിനായി സൗകര്യം ഇല്ലാതിരുന്ന നിർദ്ധന വിദ്യാർത്ഥികൾക്ക് സന്നദ്ധ സംഘടനകൾ/വ്യക്തികൾ മുഖേന മൊബൈൽ ഫോണുകൾ ലഭ്യമാക്കി.
▪️ഹെൽത്ത് ഐഡി, ഈ ശ്രം ഐഡി രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.

കൂടാതെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുമായ് ബന്ധപ്പെട്ട് തന്റെ വാർഡിൽ പൊതുജന സഹകരണത്തോടെ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതടക്കമുള്ള വിവിധ പറ്റിപാടികളെകുറിച്ചും പോസ്റ്റിൽ സൂചിപ്പിയ്ക്കുന്നുണ്ട്.

*കോവിഡ് പോസിറ്റീവ് ആകുന്ന ആളുകൾ ഉള്ള മുഴുവൻ വീടുകളിലും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് അണുനശീകരണം നടത്തി.
*പൊതുസ്ഥലങ്ങൾ,
മുഴുവൻ അണുനശീകരണം നടത്തി.
*നിരീക്ഷണത്തിലുള്ള/ പോസിറ്റീവ്‌ ആയ /വൃദ്ധ ജനങ്ങൾ ഉള്ള - വാഹന സൗകര്യം ഇല്ലാത്ത വീടുകളിൽ മെഡിസിൻ സന്നദ്ധ പ്രവർത്തകർ മുഖേനെ എത്തിച്ചുനൽകി.
*ക്വാറന്റെനിൽ കഴിഞ്ഞവർക്ക് (ആവശ്യപ്പെട്ടവർക്ക്) കുടിവെള്ളം ലഭ്യമാക്കി.
*പട്ടിണി വാർഡിനുള്ളിൽ ഇല്ല എന്ന് ഉറപ്പുവരുത്തി, ജോലിക്കുപോകാൻ കഴിയാത്ത സാഹചര്യത്തിൽ എല്ലാ വീടുകളിലും പച്ചക്കറി കിറ്റ് വിതരണം ചെയ്തു.
*വളരെ പിന്നോക്കം നിൽക്കുന്ന മുപ്പത്തിയഞ്ചോളം വീടുകളിൽ  പലചരക്ക് കിറ്റ് വിതരണം ചെയ്തു.
*ക്വാറന്റെനിൽ കഴിഞ്ഞ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും ഒറ്റപ്പെട്ടു താമസിക്കുന്നവർക്കും പച്ചക്കറി കിറ്റ് വിതരണം ചെയ്തു. (70 എണ്ണം)
*ഓണം പ്രമാണിച്ച് ഒറ്റപ്പെട്ട് താമസിക്കുന്നവർക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു (7 എണ്ണം)
*വാർഡിൽ 500 നു മുകളിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തു.
*പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് പച്ചക്കറികിറ്റ് വിതരണം ചെയ്തു (14)
*നിർദ്ധനരായ ഗുരുതര രോഗം ബാധിച്ചവർക്ക് മരുന്നു വാങ്ങി നൽകി -  ₹1730/-
*തീരെ നിവൃത്തിയില്ലാത്തവർക്ക് ആംബുലൻസ് സഹായം ₹4000/
*പി പി ഇ കിറ്റ് ലഭ്യമാക്കി ₹1050/
*ഹോമിയോ പ്രതിരോധ ഗുളിക വിതരണം ചെയ്തു.
*ഒറ്റപ്പെട്ടു താമസിക്കുന്ന സ്വന്തമായി വരുമാനം ഇല്ലാത്ത വൃദ്ധർക്ക്, ഭക്ഷണം ലഭ്യമാക്കി.
*ആകെ ഉച്ച ഭക്ഷണ പൊതി : 2244
*പഞ്ചായത്ത് മുഖേന : 1354
*സേവാഭാരതി : 430
*വീടുകളിൽ നിന്നും കളക്ട് ചെയ്തത് : 460
*പ്രഭാത ഭക്ഷണം വിതരണം ആകെ : 1880
*പഞ്ചായത്ത് മുഖേന : 1400
*സേവാഭാരതി : 400
*വീടുകളിൽ നിന്നും : 80
*വാർഡിനുള്ളിൽ ആവശ്യക്കാർക്ക് പച്ചക്കറി, അരി, പലചരക്ക്, മെഡിസിൻ, മറ്റു അവശ്യ സാധനങ്ങൾ വോളന്റീയർസ് മുഖേനേ വാങ്ങി നൽകി.
*സന്നദ്ധ പ്രവർത്തകരുടെ സുരക്ഷ ഉറപ്പുവരുത്താനും മറ്റു അത്യാവശ്യ സാഹചര്യങ്ങളിൽ ഉപോയഗിക്കാനും ആവശ്യമായ പൾസ് ഓക്സിമീറ്റർ, പി. പി.ഇ കിറ്റ്, ഗ്ലൗസ്, മാസ്ക്, മെഡിസിൻ, അണുനശീകരണ മരുന്ന് എന്നിവ വാർഡിനുള്ളിൽ ഉറപ്പുവരുത്തി.
*കോവിഡ് ടെസ്റ്റ്, വാക്സിനേഷൻ ക്യാമ്പുകൾ വാർഡിൽ സംഘടിപ്പിച്ചു.
*വാക്സിൻ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.

വാർഡിന്റെ സേവനപ്രവർത്തനങ്ങളിൽ പങ്കാളികളായ പ്രിയപ്പെട്ട സന്നദ്ധ പ്രവർത്തകർ, ആശാവർക്കർ, അംഗൻവാഡി ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, നല്ലവരായ നാട്ടുകാർ എല്ലാവർക്കും നന്ദിയും പറഞ്ഞാണ് വാർഡ് മെമ്പാറിന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിയ്ക്കുന്നത്.

കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ തെക്കുംഭാഗം (എട്ടാം) വാർഡിൽ നിന്നും നിന്നും വിജയിച്ചു 2021 ഡിസംബർ 21 നായിരുന്നു രേഖാ സുരേഷ് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റെടുത്തത്. വ്യത്യസ്തമായ ഈ കുറിപ്പ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ജനശ്രദ്ധ നേടിക്കഴിഞ്ഞു.