ഈ മാസം 24-ാം തീയതിയാണ് സംഭവം നടന്നത്. ലൈജുവും ആല്‍ബിനും ആല്‍ബിന്റെ സഹോദരനും ഒരുമിച്ചാണ് വാടകയ്ക്ക് താമസിക്കുന്നത്. രാത്രി പുറത്തേക്കിറങ്ങിയ ഇവരെ സമീപവാസികള്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് വാക്കേറ്റമുണ്ടായി. പിന്നാലെയാണ് അഞ്ചംഗസംഘം ഇവരെ മര്‍ദ്ദിക്കുകയായിരുന്നു. അക്രമികള്‍ തടി കൊണ്ട് ആല്‍ബിന്റെ തലയ്ക്കടിച്ചു. ഗുരുതരമായി പരിക്കേറ്റ ആല്‍ബിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശ്രീകാര്യം പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് പോലീസ് സ്റ്റേഷനിലെത്തി സംസാരിച്ചതിന് പിന്നാലെയാണ് വധശ്രമത്തിന് കേസ് എടുത്തത്. അക്രമിസംഘത്തിലെ അഞ്ചുപേരില്‍ രണ്ടുപേര്‍ അറസ്റ്റിലായിട്ടുണ്ട്. ചെറുവയ്ക്കല്‍ ശാസ്താംകോണം സ്വദേശികളായ അനില്‍ കുമാര്‍, രാജീവ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.