അട്ടക്കുളങ്ങര–കിള്ളിപ്പാലം ബൈപാസ് റോഡ്, കുന്നുകുഴി റോഡ്, ഉള്ളൂർ–ആക്കുളം റോഡ്, മുടവൻമുകൾ റോഡ് തുടങ്ങിയവയാണ് ഏറെ മോശം അവസ്ഥയിലുള്ളത്.
റോഡിന്റെ പ്രാധാന്യം അനുസരിച്ച് അറ്റകുറ്റപ്പണിക്ക് മുന്‍ഗണന നല്‍കുമെന്നതാണ് കോര്‍പ്പറേഷന്റെ നിലപാട്. കോര്‍പ്പറേഷന്‍ റോഡുകളോടൊപ്പം പൊതുമരാമത്ത് റോഡുകളും നഗരത്തിലേറെയുണ്ട്. ഇവ രണ്ടിലും കുഴികളടച്ചാലേ യാത്രാ ദുരിതം തീരൂ.