*ഒന്നര വയസ്സ് പ്രായമുള്ള, സംസാരശേഷിയില്ലാത്ത കുട്ടിയെ പീഡിപ്പിച്ചു; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ*

ഒന്നര വയസ്സ് പ്രായമുള്ള, സംസാരശേഷിയില്ലാത്ത കുട്ടിയെ പീഡിപ്പിച്ച കേസിൽ അന്യസംസ്ഥാന തൊഴിലാളിയെ പോലീസ് പിടികൂടി. പശ്ചിമബംഗാൾ അലിപൂർദാർ ജില്ലയിൽ കച്ചിനി, ബംഗ്ലാ സ്കൂളിനു സമീപം രാജ്നാഥ് ഉരാവ്(30)നെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റുചെയ്തത്. തിങ്കളാഴ്ചയാണ് കുട്ടിക്കു നേരേ അതിക്രമം നടന്നത്. മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത്‌, കഴക്കൂട്ടം സൈബർസിറ്റി അസി. കമ്മിഷണർ ഹരി സി.എസിന്റെ നിർദ്ദേശപ്രകാരം പ്രത്യേക ടീം രൂപവത്‌കരിച്ചു നടത്തിയ അന്വേഷണത്തിലാണ് കാര്യവട്ടം ക്യാമ്പസിനു സമീപമുള്ള ഒഴിഞ്ഞ പുരയിടത്തിൽ ഒളിവിൽക്കഴിയുകയായിരുന്ന പ്രതി പിടിയിലായത്. കഴക്കൂട്ടം എസ്.എച്ച്.ഒ. പ്രവീണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.