ആറ്റിങ്ങൽ: നഗരസഭക്ക് സമീപത്ത് സ്ഥിതി ചെയ്യുന്ന എസ്.ബി.ഐ എടിഎം കൗണ്ടറാണ് മാസങ്ങളായി പണിമുടക്കിയിരിക്കുന്നത്. നഗരഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ എടിഎം കൗണ്ടറിൽ 2 മെഷീനുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ദിവസേന നിരവധി പേർ പണം പിൻവലിക്കുന്നതിനായി ഈ കൗണ്ടറിനെ ആശ്രയിക്കുന്നു. നഗരസഭയിലും മിനി സിവിൽ സ്റ്റേഷനിലും ട്രഷറിയിലുമായി വരുന്ന ഇടപാടുകാരാണ് ഇവരിലേറെയും. നഗരസഭയിൽ നിന്നുൾപ്പടെ നിരവധി തവണ ഈ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി ബാങ്കിൽ പരാതി അറിയിച്ചു. എന്നാൽ മെഷീനുകൾ പ്രവർത്തന ക്ഷമമാക്കുന്നതിൽ യാതൊരു സമീപനവും അധികൃതർ നാളിതുവരെ സ്വീകരിച്ചിട്ടില്ല എന്ന് നാട്ടുകാർ ആരോപിക്കുന്നു.