തിരുവനന്തപുരം: പതിനാറുകാരിയായ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പോലീസുകാരൻ അറസ്റ്റിൽ. വിതുര പൊലീസ് സ്റ്റേഷന്‍ സി.പി.ഒ കളളിപ്പാറ പച്ച പാലോട് റോസ് വില്ലയില്‍ അനൂപാണ് അറസ്റ്റിലായത്. പ്രതിയെ റിമാൻഡ് ചെയ്തു. ഭർത്താവുമായുള്ള പ്രശ്‍നം തീർക്കാൻ വീട്ടിലെത്തിയ പോലീസുകാരൻ പിന്നീട് വീട്ടിലെ നിത്യ സന്ദർശകനാവുകയായിരുന്നു. പിന്നീട് ഇയാൾ കുട്ടിക്ക് നേരെ അതിക്രമത്തിന് ശ്രമിക്കുകയായിരുന്നു.
പ്രതിയ്ക്ക് ജാമ്യം നല്‍കിയാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. ഭര്‍ത്താവുമായുള്ള പ്രശ്‌നം തീര്‍ക്കാന്‍ സ്റ്റേഷനിലെത്തിയ കുട്ടിയുടെ മാതാവുമായി അടുത്ത പൊലീസുകാരന്‍ കുട്ടിയുടെ വീട്ടിലെ നിത്യ സന്ദര്‍ശകനായി. ഇതിനിടെ കുട്ടിയെ പലതവണ പീഡിപ്പിയ്ക്കാനും ശ്രമിച്ചു. കുട്ടി ഇക്കാര്യം മാതാവിനെ അറിയിച്ചെങ്കിലും പൊലീസുകാരനെ സഹായിക്കുന്ന സമീപനമായിരുന്നു അമ്മയുടേത്.
ഗത്യന്തരമില്ലാതെ കുട്ടി ബാലാവകാശ കമ്മീഷനെ സമീപിച്ച് പരാതി നല്‍കി. കമ്മീഷന്‍ നിര്‍ദ്ദേശ പ്രകാരമാണ് പൊലീസ് പ്രതിയ്ക്കെതിരെ കേസെടുത്തത്.കുട്ടിയുടെ അമ്മയാണ് കേസിലെ രണ്ടാം പ്രതി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ.കെ. അജിത് പ്രസാദ് ഹാജരായി