അഞ്ചുതെങ്ങ് നെടുങ്ങണ്ട എസ്.എൻ ട്രെയിനിംഗ് കോളേജിൽ പഞ്ചദിന സഹവാസ ക്യാമ്പ്

അഞ്ചുതെങ്ങ് നെടുങ്ങണ്ട ശ്രീനാരായണ ട്രെയിനിംഗ് കോളേജിൽ 'നിബോധിത' എന്ന പേരിൽ പഞ്ചദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ജീവിത പ്രതിസന്ധികളെ ധൈര്യപൂർവം നേരിടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്യാമ്പ് അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ് ഇൻസ്പെക്ടർ കെ. കണ്ണൻ ഉദ്ഘാടനം ചെയ്തു.

ലൈഫ് സ്കില്ലുകളുടെ പ്രാധാന്യം 21-ാം നൂറ്റാണ്ടിൽ എന്ന വിഷയത്തിൽ കോന്നി എസ്.എ.എസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ.ഷാജി എൻ രാജും വർക്കല ഫയർസ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.അനിൽകുമാർ ബോധവത്കരണക്ലാസും അജിത് തോട്ടയ്ക്കാടിന്റെ നാടൻപാട്ടും ആരതി മോഹൻമനോജ് നയിച്ച സൂംബ സെക്ഷനും ക്യാമ്പിന്റെ ഭാഗമായി നടന്നു.

സമാപന സമ്മേളനം കൊല്ലം ശങ്കേഴ്സ് ആശുപത്രിയിലെ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ.ബ്രഹ്മലക്ഷ്മി.ബി.എൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.ഷീബ.പി അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥി പ്രതിനിധി അശ്വതി.ടി.ജി സ്വാഗതവും ക്യാമ്പ് കോ-ഓർഡിനേറ്റർ ഡോ.വിജി.വി നന്ദിയും പറഞ്ഞു.