കോവിഡ് വൈറസ് പകരുന്നതിൽ ഉമിനീർ ഗ്രന്ഥികൾക്ക് പ്രധാന പങ്കാണ് ഉള്ളത്. ച്യൂയിങ്ഗം കഴിക്കുമ്പോള്‍ വൈറസിനെ ഉമിനീരില്‍ വെച്ച് നിര്‍വീര്യമാക്കുകയാണ് ചെയ്യുന്നത്. ച്യൂയിങ്ഗം കഴിക്കുന്നതിലൂടെ ഉമിനീരിലെ വൈറസ് സാന്നിധ്യം കുറച്ച് കൊവിഡ് പകരാനുളള സാധ്യത കുറക്കുകയാണ് ചെയ്യുന്നത്.
വൈറസുകള്‍ കോശങ്ങളിലെത്തുന്നത് തടയാന്‍ ച്യൂയിങ്ഗത്തിന് സാധിക്കും. രോഗികളെ പരിചരിക്കുവന്നവരെ കോവിഡ് ബാധയില്‍ നിന്ന് രക്ഷിക്കാനും ച്യൂയിങ് ഗം ഉപയോഗിക്കാം. ച്യൂയിങ്ഗം ഉപയോഗിച്ചുകൊണ്ടുളള പരീക്ഷണം കോവിഡ് രോഗികളില്‍ നടത്താനുളള അനുമതിക്കായി കാത്തിരിക്കുകയാണ് ഗവേഷകര്‍.