കരവാരം പഞ്ചായത്ത് ഹോസ്പിറ്റൽ റോഡിലെ അപകടകരമായ വലിയ വളവിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു.... ഇവിടെ സ്ഥിരം അപകടമേഖല ആയിരുന്നു. കോവിഡ് വാക്സിനേഷൻ സംബന്ധിച്ചും,കരവാരം പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയതുമൊക്കെ മുമ്പില്ലാത്തവിധം ഈ ഭാഗത്തേക്കുള്ള വാഹന കാൽനടയാത്ര വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാനായി ഇവിടെ റോഡ് സേഫ്റ്റി മിറർ സ്ഥാപിച്ചത് ഒരു അനുഗ്രഹമായി. വാർഡ് മെമ്പർ ബിജുവിന്റെ നേതൃത്വത്തിൽ വാർഡ് നിവാസികളുടെ സഹായ സഹകരണത്താലാണ് ഇവിടെ മിറർ സ്ഥാപിച്ചത്.ബിജെപി കരവാരം ഏരിയ കമ്മിറ്റി പ്രസിഡന്റ് ഗോപാലകൃഷ്ണൻ,
അജയേഷ് (വാർഡ് വികസനസമിതി) , സഞ്ജു (വാർഡ് ജാഗ്രത സമിതി)
അർജുൻ (യുവമോർച്ച) എന്നിവർ പങ്കെടുത്തു.