ശിവഗിരി: തീർത്ഥാടന സമ്മേളനത്തിനായുള്ള പന്തൽ ഒരുങ്ങി.

തീർത്ഥാടന സമ്മേളന പന്തൽ ഒരുങ്ങി

ശിവഗിരി: തീർത്ഥാടന സമ്മേളനത്തിനായുള്ള പന്തൽ ഒരുങ്ങി. ശിവഗിരി പാഞ്ചജന്യം ഓഡിറ്റോറിയത്തിന് പിറകുവശത്തുള്ള വിശാലമായ സമ്മേളന പന്തലിൽ ഒരേസമയം പതിനായിരം പേർക്ക് സദസ്സ് വീക്ഷിക്കുന്നതിനുള്ള വിപുലമായ ക്രമീകരണങ്ങളാണുള്ളത്. 340 അടി നീളത്തിലും നൂറ് മീറ്റർ വീതിയിലും 30 മീറ്റർ ഉയരത്തിലും സ്ഥായിയായി നേരത്തെ കോൺക്രീറ്റിൽ നിർമ്മിച്ചിട്ടുള്ള സമ്മേളന പന്തലിന്റെ അലങ്കാരപ്പണികൾ പൂർണ്ണമായും പത്തനംതിട്ട കോന്നി അജയൻ സോമസൂര്യ ഡെക്കറേഷൻ ആന്റ് ഇവന്റ് മാനേജ്മെന്റ് കമ്പനിയാണ് തയ്യാറാക്കിയത്.

പന്തലിനകത്ത്‌ ആധുനികരീതിയിലുള്ള മൂന്ന് വലിയ ഫാനുകൾ ഘടിപ്പിച്ചിട്ടുണ്ട്. തീർത്ഥാടകർക്ക് കടുത്ത ചൂടിൽ കുളിർമ ലഭിക്കുന്നതിനാണിത്. പന്തലിന്റെ മുകൾഭാഗത്ത് 34000 സ്ക്വയർ ഫീറ്ററിൽ വർണാഭമായ തുണി കൊണ്ട് അലങ്കാരപ്പണികൾ തീർത്തു. തീർത്ഥാടകർക്ക് ബുഫേ സംവിധാനം വഴി ഭക്ഷണം നൽകുന്നതിന് നൽകുന്നതിന് ശിവഗിരിമഠം ബുക്ക് സ്റ്റാളിന് പിറകുവശത്തായി ഹാങ്ങർ പന്തലുമുണ്ട്. ഒരേസമയം പതിനായിരത്തോളം പേർക്ക് ഭക്ഷണം കഴിക്കാനാവും. ഏകദേശം 35000 സ്ക്വയർ ഫീറ്ററിലാണ് ഹാങ്ങർ പന്തൽ . ഇതിനു പുറമേ വിവിധ സർക്കാർ വകുപ്പുകൾക്കായി 30ഓളം പഗോഡ പന്തലുകളും ഒരുക്കിയിട്ടുണ്ട്.