കിളിമാനൂർ ടൗൺ, മഹാദേവേശ്വരം, പുതിയകാവ്, മാർക്കറ്റ്, പഞ്ചായത്ത് ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ കാൽനടയാത്ര ദുഷ്കരമാക്കമാക്കും വിതം നടപ്പാത കയ്യേറി കച്ചവടം നടത്തിയവരെ പഞ്ചായത്ത് ഭരണാസമിതി അംഗങ്ങളും, പോലീസും ചേർന്ന് ഒഴിപ്പിച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരം സുഗമമായ വാഹനയാത്രയും, കാൽനട യാത്രയും ഉറപ്പാക്കുന്നതിനുള്ള ഉത്തരവ് പ്രകാരമാണ് ഒഴിപ്പിക്കൽ നടപടി പൂർത്തിയാക്കിയത്. റോഡിന്റെ ഇരു വശങ്ങളിലും ഇരുചക്രവാഹനങ്ങളും, മറ്റു വാഹനങ്ങളും പാർക്ക് ചെയ്യുന്നത് അപകടം വരുത്തി വയ്ക്കുകയും അനധികൃത പാർക്കിംഗ് മൂലം വാഹനയാത്ര ദുഷ്കരമായിരുന്നു. ഇതിനെതിരെ നിരവതി പരാതികൾ ഉയർന്നതിൻ്റെ ഭാഗമായി കിളിമാനൂർ പൊലീസിൻ്റെ നേതൃത്വത്തിൽ റോഡിൻ്റെ വശങ്ങളിൽ നോ പാർക്കിംഗ് ബോഡുകൾ സ്ഥാപിച്ചു. എന്നാൽ നിയമം കാറ്റിൽ പറത്തുന്നതു പോലെ ഈ ബോഡുകളെ നോക്കുകുത്തിയാക്കി വാഹനങ്ങൾ ഇതിന് മുന്നിൽ തന്നെ പാർക്ക് ചെയ്യാൻ തുടങ്ങി. നിയമ ലംഘം നം നടത്തിയ കുറച്ചു പേർക്കെതിരെ പൊലീസ് ഫൈൻ ചുമത്തിയെങ്കിലും യാതൊരു ഉപയോഗവും ഉണ്ടായില്ല. തുടർന്ന് പഴയകുന്നുമ്മൽ പഞ്ചായത്ത് ഭരണ സമിതിയും കിളിമാനൂർ പൊലിയും സംയുക്തമായി ശക്തമായ നടപടി കൈകൊള്ളുകയായിരുന്നു.
കച്ചവടക്കാർ ഇക്കാര്യങ്ങളിൽ പഞ്ചായത്തുമായി സഹകരിക്കണമെന്നും, പഞ്ചായത്ത് ബസ് സ്റ്റാൻഡ് വാഹനപാർക്കിങ്ങിനായി പരമാവധി പ്രയോജനപ്പെടുത്തണമെന്നും പഞ്ചായത്ത് ഭരണാസമിതി അറിയിച്ചു. മാസത്തിലൊരിക്കൽ ട്രാഫിക് കമ്മിറ്റി യോഗം ചേരുവാനും, പഞ്ചായത്ത് അതിർത്തിയിൽ ഓടുന്ന ഓട്ടോറിക്ഷകൾക്ക് പോലീസ് രജിസ്ട്രേഷൻ ഉറപ്പ് വരുത്തുന്നതിനും, കിളിമാനൂരിലെ ഗതാഗത ക്രമീകരണം RTO, പോലീസ് എന്നിവരുടെ സാന്നിധ്യത്തിൽ അവലോകനം ചെയ്യുവാനും കമ്മിറ്റി തീരുമാനിച്ചു.
പഴയകുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് K രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് ഷീബ S V, പഞ്ചായത്ത് മെമ്പർമാരായ N സലിൽ, K അനിൽകുമാർ,അജീഷ്, ശ്യാം നാഥ്, ദീപ, ഷീജ സുബൈർ, ഗിരിജ കുമാരി, രതി പ്രസാദ്, ശ്രീലത ടീച്ചർ, സബ് ഇൻസ്‌പെക്ടർ സത്യദാസ്, പഞ്ചായത്ത് സെക്രട്ടറി ശ്യാം കുമാരൻ, എന്നിവർ നേതൃത്വം നൽകി.