*‘മൂന്ന് ദിവസം മൈക്ക് അനൗണ്‍സ്‌മെന്റുകളോ പ്രകടനങ്ങളോ പാടില്ല’ സംസ്ഥാനത്ത്‌ മൂന്ന് ദിവസത്തേക്ക് ജാഗ്രതാ നിര്‍ദേശം*


അവധിയിലുളള പൊലിസുകാര്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കണം.
രാത്രിയും പകലും വാഹനപരിശോധന കര്‍ശനമാക്കും.
തിരുവനന്തപുരം: ആലപ്പുഴ ഇരട്ടക്കൊലപാതകത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് പൊലിസിന്റെ ജാഗ്രത നിര്‍ദേശം. അവധിയിലുളള പൊലിസുകാര്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കണം. മൂന്ന് ദിവസം മൈക്ക് അനൗണ്‍സ്‌മെന്റുകളോ പ്രകടനങ്ങളോ പാടില്ലെന്നും ഡി.ജി.പിയുടെ നിര്‍ദേശം. പ്രശ്‌ന സാധ്യതാ മേഖലകളില്‍ സുരക്ഷ ശക്തമാക്കാന്‍ സംസ്ഥാനത്താകെ രാത്രിയും പകലും വാഹനപരിശോധന കര്‍ശനമാക്കും.
സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു. ബി.ജെ.പി പ്രവര്‍ത്തകരുടെ മരണത്തില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ല. ഒരു വിഭാഗത്തെ പ്രീണിപ്പിക്കുന്ന തരത്തിലാണ് അന്വേഷണം. കേരളത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ വ്യാപകമായി ആക്രമിക്കപ്പെടുകയാണെന്നും നിത്യാനന്ദ് റായ് പറഞ്ഞു.
അതേസമയം ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ആലപ്പുഴയില്‍ നാളെ സര്‍വകക്ഷി സമാധാന യോഗം ചേരും. മന്ത്രിമാരായ സജി ചെറിയാന്‍, പി.പ്രസാദ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ജില്ലയില്‍ നിരോധനാജ്ഞ തുടരുകയാണ്.