തിരുവനന്തപുരം: പോത്തൽകോട് കല്ലൂർ സുധീഷ് വധക്കേസിലെ മുഖ്യ പ്രതികൾ പിടിയിൽ. ഒന്നാം പ്രതി സുധീഷ് ഉണ്ണി, മൂന്നാം പ്രതി മുട്ടായി ശ്യാം എന്നിവരാണ് പിടിയിലായത്. കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യ സഹോദരനാണ് മുട്ടായി ശ്യാം. കേസിലെ പ്രധാന പ്രതിയായ ഒട്ടകം രാജേഷിനെ പിടികൂടാനായില്ല.
കൊലക്കേസ് പങ്കാളികളായ 11 അംഗ സംഘത്തിലെ എട്ട് പ്രതികളെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. ഓട്ടോ ഡ്രൈവർ കണിയാപുരം പള്ളിപ്പുറം മണക്കാട്ടുവിളാകം തെക്കേവിള പണയിൽ വീട്ടിൽ രഞ്ജിത്ത് (28), ചിറയിൻകീഴ് ശാസ്തവട്ടം കോളനി സീന ഭവനിൽ ബ്ലോക്ക് നമ്പർ 35ൽ നന്ദീശൻ (നന്ദീഷ് -22), വെയിലൂർ ശാസ്തവട്ടം സുധീഷ് ഭവനിൽ നിതീഷ് (മാെട്ട -24 ), കോരാണി ആലപ്പുറം കുന്ന് വടക്കുംകര വീട്ടിൽ ഷിബിൻ (24), തോന്നയ്ക്കൽ കുഴിത്തോപ്പ് വീട്ടിൽ ജിഷ്ണു (കട്ട ഉണ്ണി -22), കോരാണി വൈ.എം.എ ജങ്ഷൻ വിഷ്ണുഭവനിൽ സൂരജ് (വിഷ്ണു -23), ചെമ്പൂര് കുളക്കോട് പുത്തൻവീട്ടിൽ സച്ചിൻ (24), കുടവൂർ കട്ടിയാട് കല്ലുവെട്ടാൻകുഴി വീട്ടിൽ അരുൺ (ഡമ്മി -23), പിരപ്പൻകോട് തൈക്കാട് മുളക്കുന്ന് ലക്ഷംവീട്ടിൽ ശ്രീനാഥ് (നന്ദു -21) എന്നിവരാണ് പിടിയിലായത്. സൂരജ് ഖോഖോ ദേശീയതാരമാണ്.