*പുളിമാത്ത് പഞ്ചായത്തില്‍ ബിഎംഎസ്,ഐഎന്‍ടിയുസി വിട്ട് പ്രവര്‍ത്തകര്‍ സിഐടിയുവിലേക്ക്*

കിളിമാനൂർ പുളിമാത്ത് പഞ്ചായത്തിലെ കമുകിൻകുഴിയിൽ ബിജെപി ബിഎംഎസ് പ്രവർത്തകരും, ഐഎൻടിയുസി പ്രവർത്തകരും രാജിവെച്ച് സിഐടിയു, സിപിഐ എം പാർട്ടിയുമായിസഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. ബിഎംഎസ്,ഐഎൻടിയുസി പ്രവർത്തകരായ അശോകൻ, രജിത്ത്, സന്തോഷ്, വിനോദ്,മനു, ബൈജു, വിനീഷ്, അനിൽകുമാർ, രജിത്ത്, ഷാജു, ഷാജി, ബാബു, വേണു, ഷിജിത്ത്, വിജയൻ എന്നിവരാണ് ബിഎംഎസ്, ഐഎൻ‌ടിയുസി തൊഴിലാളി  വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചും അവസരവാദനയത്തിൽ പ്രതിഷേധിച്ചും പാർട്ടിവിട്ടത്. പ്രവർത്തകരെ സ്വീകരിക്കാനായി സംഘടിപ്പിച്ച യോ​ഗം ഹെഡ് ലോഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) സംസ്ഥാന സെക്രട്ടറി ആർ രാമു ഉദ്ഘാടനം ചെയ്തു. സിപിഐ എം പുളിമാത്ത് ലോക്കൽ സെക്രട്ടറി എം ജയേന്ദ്രൻ അധ്യക്ഷനായി. സിപിഐ എം ഏരിയാ സെക്രട്ടറി എസ് ജയചന്ദ്രൻ, ഏരിയാകമ്മറ്റിയം​ഗം വി ബിനു തുടങ്ങിയവർ സംസാരിച്ചു. സിഐടിയു മേഖലാ സെക്രട്ടറി ആർ രാജേന്ദ്രൻ സ്വാ​ഗതവും സിപിഐ എം താളിക്കുഴി ബ്രാഞ്ച് സെക്രട്ടറി ആർ  ബാബു നന്ദിയും പറഞ്ഞു