വ്യാജ പാസ്പോർട്ട് കരസ്ഥമാക്കി വിദേശത്തേക്ക് കടന്ന പ്രതിയെ വർഷങ്ങൾക്കുശേഷം കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു.
കിളിമാനൂർ കണ്ണയംകോട് തോട്ടത്തിൽ വീട്ടിൽ നിന്നും പഴയകുന്നുമ്മേൽ
കുന്നുമ്മൽ സാഫല്യം വീട്ടിൽ രാജേഷി(47 ) നെയാണ് കിളിമാനൂർ പോലീസ് പിടികൂടിയത്.
സംഭവത്തെക്കുറിച്ച് പോലീസ് ഭാഷ്യം 2006 ഇയാൾ വ്യാജരേഖകൾ നിർമ്മിച്ച് ആൾമാറാട്ടം നടത്തി പാസ്പോർട്ട് കരസ്ഥമാക്കി വിദേശത്തേയ്ക്ക് പോവുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 2019 കിളിമാനൂർ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു .
ഇയാളെ കണ്ടു കിട്ടുന്നതിനുവേണ്ടി ലുക്കൗട്ട് നോട്ടീസ് ബ്ലൂ കോർണർ നോട്ടീസും പോലീസ് പുറത്തിറക്കിയിരുന്നു.
ഇന്ന് വിദേശത്തു നിന്നും തിരിച്ചെത്തിയ ഇയാളെ തിരുവനന്തപുരം എയർപോർട്ടിൽ എയർപോർട്ട് അധികൃതർ തടഞ്ഞു വയ്ക്കുകയും പോലീസിനെ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് തിരുവനന്തപുരം റൂറൽ എസ്പി പി.കെ മധുവിൻ്റെ നിർദ്ദേശത്തെത്തുടർന്ന്
ആറ്റിങ്ങൽ ഡിവൈഎസ്പി ഡി എസ് സുനീഷ് ബാബുവിനെ നേതൃത്വത്തിൽ കിളിമാനൂർ ഐ എസ് എച്ച് ഒ എസ് സനൂജ് എസ്.ഐ വിജിത്ത് കെ നായർ ,രാജേന്ദ്രൻ, ഷാജി എ.എസ് ഐ ഷജീം
എസ് സി പി ഒ റിയാസ്
സിപിഒ മാരായ ഷിജു, കിരൺ ,ബിനു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .