*വെഞ്ഞാറമൂട്മാതാവ് വിഷം നല്‍കിയ കുഞ്ഞുങ്ങളില്‍ ഒരാളും മരിച്ചു*

മുന്നുമക്കള്‍ക്ക് ശീതളപാനീയത്തില്‍ എലി വിഷം കലര്‍ത്തി നല്‍കിയ ശേഷം മാതാവ് ആത്മഹത്യ ചെയ്യ്ത സംഭവത്തില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന മുത്ത കുട്ടിയും മരിച്ചു.
9 വയസ്സുള്ള ജ്യോതികയാണ് മരിച്ചത്.
 ബുധനാഴ്ച്ചയാണ് വെള്ളുമണ്ണടി കുന്നുമ്മല്‍ തടത്തരുകത്ത് വീട്ടില്‍ ശ്രീജ 26 തന്റെ മൂന്നു മക്കള്‍ക്കും വിഷം നല്‍കിയ ശേഷം ആത്മഹത്യ ചെയ്യതത്. 
 വിഷം ഉള്ളില്‍ ചെന്ന മൂന്നു കുട്ടികളും തിരു മെഡിക്കല്‍ കോളജില്‍  ചികിത്സയിലായിരുന്നു.
 രാത്രിയോടെയാണ് മൂത്ത കുട്ടി മരിച്ചത്.