കൊവിഡ് പ്രതിസന്ധിമൂലം നാട്ടില്‍ തിരിച്ചെത്തി ബിസിനസ് സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് രണ്ടുകോടി രൂപവരെ വായ്‌പാസഹായം നല്‍കുന്ന പദ്ധതിയാണ് "പ്രവാസി ഭദ്രതാ പദ്ധതി.
▪️▪️ നാലുദിവസത്തിനകം വായ്‌പ നേടാം. 25 ലക്ഷം മുതല്‍ രണ്ടുകോടി രൂപവരെ വായ്പ നേടാം.▪️▪️
👉🏻പലിശനിരക്ക് 8.25 ശതമാനം മുതല്‍
പ്രവാസി ഭദ്രതാ പദ്ധതിപ്രകാരമുള്ള വായ്‌പയ്ക്ക് 8.25 ശതമാനം മുതല്‍ 8.75 ശതമാനം വരെയാണ് പലിശനിരക്ക്. 3.25 ശതമാനം മുതല്‍ 3.75 ശതമാനം വരെ പലിശ സബ്സിഡി നോര്‍ക്ക റൂട്ട്‌സ് നല്‍കും.
▪️ പലിശനിരക്ക്
ആദ്യ നാലുവര്‍ഷത്തേക്ക് 5 ശതമാനം; നോര്‍ക്ക റൂട്ട്‌സിന്റെ പലിശ സബ്സിഡി കിഴിച്ചുള്ള നിരക്കാണിത്. തുടര്‍ന്ന് 8.25 ശതമാനം മുതല്‍ 8.75 ശതമാനം വരെ.
▪️കാലാവധി
വായ്‌പാത്തിരിച്ചടവ് കാലാവധി അഞ്ചരവര്‍ഷം. മുതല്‍തിരിച്ചടവിന് ആറുമാസം വരെ മൊറട്ടോറിയം; ഇക്കാലയളവിലും പലിശയടയ്ക്കണം.
▪️യോഗ്യത
രണ്ടുവര്‍ഷത്തെ വിദേശ തൊഴില്‍പരിചയം. പ്രമോട്ടര്‍മാര്‍ക്ക് 650നുമേല്‍ സിബില്‍ സ്‌കോര്‍ വേണം.
▪️വായ്‌പ നല്‍കുന്നത്
മൂലധന വായ്‌പയല്ല. കെട്ടിടനിര്‍മ്മാണം, യന്ത്രസാമഗ്രികള്‍ വാങ്ങാന്‍ എന്നിങ്ങനെ ആവശ്യങ്ങള്‍ക്കാണ് വായ്‌പ. വ്യാപാരം, റിയല്‍ എസ്റ്റേറ്റ്, കൃഷി, കന്നുകാലി വളര്‍ത്തല്‍ എന്നിവയ്ക്ക് വായ്പ കിട്ടില്ല.
▪️ആനുകൂല്യം
വായ്പയുടെ പ്രൊസസിംഗ് ചാര്‍ജായ ഒരുലക്ഷം രൂപയും ജി.എസ്.ടിയും ഒഴിവാക്കും. 0.75 ശതമാനം മുന്‍കൂര്‍ ഫീസില്‍ 0.25 ശതമാനം അടച്ചാല്‍മതി.
▪️ www.ksidc.orgല്‍ നിന്ന് അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്ത് വായ്‌പയ്ക്കായി ഡിസംബര്‍ 31നകം അപേക്ഷിക്കണം.