വാട്ടർ അതോറിറ്റിയുടെ കാരേറ്റുള്ള പമ്പ് ഹൗസിലെ ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പമ്പ് ഓപ്പറേറ്റർമാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ രണ്ടുമണിക്കായിരുന്നു അപകടം. കിളിമാനൂർ മടവൂർ പ്രോജക്ടിന്റെ കീഴിലുള്ളതാണ് പമ്പ് ഹൗസ്. ഇവിടെ നിന്നും പമ്പിംഗ് നടക്കാത്ത സമയത്ത് തീയുപുകയും ഉയർന്നതിനെ തുടർന്ന് ഓപ്പറേറ്റർമാരായ ശ്രീകുമാർ, നിയാസ് എന്നിവർ അഗ്നിശമന യന്ത്രം ഉപയോഗിച്ച് തീ കെടുത്തവെയാണ് ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ചത്. ട്രാൻസ്ഫോർമറിൽ നിന്നും അസാധാരണ ശബ്ദം കേട്ടതോടെ ഇവർ പുറത്തേക്ക് ഇറങ്ങിഓടിയതിനാൽ ആളപായം ഉണ്ടായില്ല.വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസുകളിലും പ്ലാന്റുകളിലും ജോലിചെയ്യുന്ന ഓപ്പറേറ്റർമാർക്ക് കൂടുതൽ സുരക്ഷിതമായി ജോലിചെയ്യാനുള്ള സൗകര്യം ഉറപ്പാക്കണമെന്നും, പമ്പ് ഹൗസുകളിൽ പ്രാഥമിക കൃത്യങ്ങൾ നിരവേറ്റാനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നും ആവശ്യമുയരുന്നുണ്ട്.