സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കിളിമാനൂർ യൂണിറ്റ് സമ്മേളനം നടന്നു. കെ എസ് ടി എ സബ് ജില്ലാ ജോയ്ൻ സെക്രട്ടറി എസ് ഹരീഷ് ശങ്കർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. റിസോഴ്സ് അധ്യാപകരുടെ പുനർ നാമകരണം സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സ് എന്നത് കൂടുതൽ അർത്ഥവത്തായി എന്ന് സമ്മേളനം വിലയിരുത്തി. സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കണമെന്നും സ്ഥിരപ്പെടുത്തൽ നടപടികൾ ഉണ്ടാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കെ. എസ് ടി എ ജില്ലാ എക്സിക്യൂട്ടീവ് സാബു വി ആർ ,കെ ആർ ടി എ ജില്ലാ സെക്രട്ടറി അനീഷ് എസ് എൽ ,
കെ എസ് ടി എ കിളിമാനൂർ സബ്ജില്ലാ എക്സിക്യൂട്ടീവ് വൈശാഖ് കെ എസ് , കെ ആർ ടി എ ജില്ലാ ട്രഷറർ രജനി എസ് , എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സരിത എസ് എന്നിവർ പങ്കെടുത്തു കൊണ്ട് സംസാരിച്ചു. യൂണിറ്റ് കൺവീനറായി ഷാമില എം , ജോയിന്റ് കൺവീനറായി ചിത്ര സി യെയും സമ്മേളനം തിരഞ്ഞെടുത്തു.