വക്കം പഞ്ചായത്തിലെ പൊട്ടിപൊളിഞ്ഞ അംഗനവാടികെട്ടിടം നാട്ടുകാരുടെ സഹായത്തോടെ നവീകരിച്ച് പഞ്ചായത്ത് അംഗം ജനശ്രദ്ധനേടി.
വക്കം ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ 93 നമ്പർ അങ്ങനവാടിയാണ് വാർഡ് മെമ്പറുടെ ഇച്ഛാശക്തിയോടെയുള്ള ഇടപെടൽ കൊണ്ട് നാട്ടുകാരുടെ സഹായത്തോടെ നവീകരിച്ചത്.
ഏറെനാളായി രക്ഷാകർത്താക്കളുടെയും പൊതുജനങ്ങളുടെയും, അംഗനവാടി ടീച്ചറുടെയും ആവശ്യമായിരുന്നു അങ്ങനവാടി കെട്ടിടത്തിന്റെ ശോചനീയ അവസ്ഥയ്ക്ക് പരിഹാരം കാണണമെന്നത്.
എന്നാൽ ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ അല്ലാത്ത കെട്ടിടമായതിനാൽ മൈന്റ്നൻസ് നടത്തുവാൻ ഗ്രാമ പഞ്ചായത്തിന് കഴിഞ്ഞിരുന്നില്ല. ഇതിന്റെ നൂലാമാലകൾ ഭയന്ന് മുൻ മെമ്പർമാർ ആറും തന്നെ ഇതിനായി കാര്യമായ ശ്രദ്ധയും നൽകിയിരുന്നില്ല.
ഇതോടെയാണ് വക്കം ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് (പഞ്ചായത്ത് വാർഡ്) മെമ്പർ നിഷ മോനിയുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ കെട്ടിടം നവീകരിക്കാൻ മുന്നോട്ടു വന്നത്.
നാട്ടുകാരിൽ നിന്ന് ചെറുതും വലുതുമായ സഹയങ്ങൾ കൈപ്പറ്റി കെട്ടിടത്തിന്റെ അത്യാവശ്യ അറ്റകുറ്റപണികൾ നടത്തി ടൈൽ പാവുകയും, പെയിന്റ് അടിച്ച്, കൊടിമരം സ്ഥാപിക്കുകയും, കുടിവെള്ള പൈപ്പ് ലൈൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിനൽകി കെട്ടിടിടവും പരിസരവും ശുചീകരിക്കുകയുമായിരുന്നു.
എല്ലാ നവീകരണപ്രവർത്തികൾക്കും വാർഡ് മെമ്പർ നിഷ മോനി തന്നെയാണ് നേതൃത്വം നൽകിയത്. മാത്രവുമല്ല കെട്ടിടത്തിനുള്ളിലും പുറത്തും ചായം പൂശിയ ചുവരുകളിൽ ചുവർ ചിത്രങ്ങൾ വരച്ച് വർണ്ണാഭമാക്കിയതും ചിത്രകാരികൂടിയായ മെമ്പറുടെ നേതൃത്വത്തിൽ തന്നെയായിരുന്നു.
വക്കം കോട്ട് വിളാകത്ത് മാധവി സാറിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് ഗ്രാമ പഞ്ചായത്തിന്റെ വിവിധ ആവിശ്യങ്ങൾക്കായ്
ൾക്കായി കുടുംബം വിട്ടുനൽകിയത്. ആദ്യകാലങ്ങളിൽ വനിതാ സ്വയം സഹായ സംഘമായിരുന്നു ഈ കെട്ടിടം പ്രവർത്തിച്ചിരുന്നത്.
2016 - ഓടെയാണ് പിന്നീട് ഇത് അങ്ങനവാടി ആവിശ്യത്തിനായി നൽകിയത്. എന്നാൽ പണ്ട് കാലങ്ങളിൽ വാടക വാങ്ങിയിരുന്ന ഈ കെട്ടിടം നിലവിൽ വർഷങ്ങളായ് ഗ്രാമ പഞ്ചായത്തിൽ നിന്നും വാടക കൈപ്പറ്റാതെ സൗജന്യമായാണ് വിട്ടുനൽകിയിരിക്കുന്നത്.
നിലവിൽ ഒരു കുടുംബ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാണ് കെട്ടിടം, സ്വകാര്യ വസ്തുവും കെട്ടിടവുമായതിനാൽ ഇതിന്റെ അറ്റകുറ്റപണികൾക്ക് സർക്കാർ തുക അനുവദിക്കുവാൻ കഴിയാത്ത സാഹചര്യം നിലവിലുള്ളത്തിനാലാണ്.
വാർഡ് മെമ്പർ മോനി മുന്നിട്ടിറങ്ങി നാട്ടുകാരുടെ സഹായം ആവിശ്യപ്പെട്ട് മുന്നോട്ടു വരികയായിരുന്നു. നിലവിൽ വക്കം ഗ്രാമ പഞ്ചായത്ത് ബിജെപി അംഗമാണ് നിഷാ മോനി.