വർക്കല : മലയോര മേഖലയിൽ നിന്നും ശേഖരിച്ച വിവിധയിനം ധാന്യങ്ങളും സുഗന്ധ വിളകളും ശിവഗിരിയിൽ എത്തിച്ചേർന്നു.
മലയോരമേഖലയിലെ ഓരോ കുടുംബവും കുമിളി ശ്രീനാരായണ ധർമ്മാശ്രമത്തിൽ
സംഭാവനയായി നൽകിയ സുഗന്ധ വിളകൾക്കൊപ്പം വിവിധയിനം പലവ്യജ്ഞനങ്ങളും സംഭാവനയായി
നൽകിയിട്ടുണ്ട്. ധർമ്മാശ്രമം സെക്രട്ടറി സ്വാമി വിശ്വപ്രകാശത്തിന്റെ നേതൃത്വത്തിൽ എസ്. ശരത്ത്,
ടി.എസ്. രതീഷ്കുമാർ, കെ.പി. സദാനന്ദൻ, പി.എൻ. സുഗത കുമാർ എന്നിവരാണ് സുഗന്ധ വിളകൾ
ശിവഗിരിയിലെത്തിച്ചത്. മഹാസമാധിയിൽ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, തീർത്ഥാ
ടന കമ്മിറ്റി സെക്രട്ടറി സ്വാമി ഗുരുപ്രസാദ് പി.ആർ.ഒ., ഇ.എം. സോമനാഥൻ, മീഡിയകമ്മിറ്റി ചെയർമാൻ
ഡോ. എം. ജയരാജ്, കമ്മിറ്റി അംഗം സി.ടി. അജയകുമാർ, സുനിൽ തുടങ്ങിയവർ ഉൽപ്പന്നങ്ങൾ
ഏറ്റുവാങ്ങി.