കിളിമാനൂർ: സമഗ്ര ശിക്ഷാ കേരളം കിളിമാനൂർ ബി ആർ സി യുടെ നേതൃത്വത്തിൽ നഗരൂർ ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടുകൂടി ക്രിസ്മസ് ആഘോഷിച്ചു. കിളിമാനൂർ ബി ആർ സി യുടെ ഓട്ടിസം സെന്ററിലെ കുട്ടികൾക്കും നഗരൂർ വി എസ് എൽ പി എ സി ലെ കുട്ടികൾക്കുമായാണ് ആഘോഷം സംഘടിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് അധ്യക്ഷ ഡി സ്മിതയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ പൂർണ സമയം കുട്ടികളോടൊപ്പം ചിലവഴിച്ചത് മാതൃകാപരവും അനുകരണീയവുമാണ് എന്ന് ബി പി സി സാബുവി ആർ പറഞ്ഞു. കുട്ടികളുടെ ഡാൻസ്,പാട്ടുകൾ, പുൽക്കൂട് നിർമാണം, ഗ്രീറ്റിംഗ് കാർഡ് വിതരണം എന്നിവ നടന്നു.നാവായിക്കുളം സ്കൂളിലെ പത്താം ക്ലാസുകാരൻ സാന്താക്ലോസ് ആയി വേഷമിട്ടു. ക്രിസ്മസ് കേക്കും,ബിരിയാണിയും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വിതരണം ചെയ്തു.
ബി ആർ സി പരിധിയിലെ ഭിന്നശേഷി കുട്ടികൾ, രക്ഷകർത്താക്കൾ, ജനപ്രതിനിധികൾ എന്നിവർക്ക് സ്പെഷ്യലിസ്റ്റ് അധ്യാപകർ നക്ഷത്ര നിർമാണ പരിശീലനം നൽകി.ക്രിസ്മസ് ദിവസം വൈകുന്നേരം വീടുകളിൽ എല്ലാ കുട്ടികളും ചേർന്ന് ഒരായിരം നക്ഷത്ര ദീപം തെളിയ്ക്കും. ഇതിലൂടെ വിഭിന്ന ശേഷിക്കാരായ കുട്ടികൾ നക്ഷത്രങ്ങളെപ്പോലെ പ്രകാശിക്കുകയും, മറ്റുള്ളവർക്ക് മാർഗദർശിയുമായ മാറട്ടെ എന്ന പ്രതീകാത്മകതയാണ് ഒരു ദിനം ഒരായിരം നക്ഷത്രങ്ങൾ എന്ന പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ക്രിസ്മസ് ആഘോഷം കോവിഡ് കാലത്ത് കുട്ടികൾക്ക് കിട്ടുന്ന ഒരു പുത്തൻ ഉണർവും ആവേശവുമായി മാറി.
നഗരൂർ ഗ്രാമപഞ്ചായത്ത് അധ്യക്ഷ ഡി സ്മിതയും സാന്താക്ലോസും ചേർന്ന് ക്രിസ്മസ് കേക്ക് മുറിച്ച് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. ബി ആർ സി ട്രെയിനർ വൈശാഖ് കെ എസ് പദ്ധതി വിശദീകരണം നടത്തി.വൈസ് പ്രസിഡന്റ് അബി ശ്രീരാജ്,വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അനശ്വരി പിബി, മെമ്പർമാരായ സിന്ധു ആർ എസ്, അനി എൻ, ലാലി ജയകുമാർ, എം രഘു, വിജയ ലക്ഷ്മി എ എസ്,നിസാമുദ്ധീൻ ,അനോബ് ആനന്ദ് എ, ആർ സുരേഷ്‌കുമാർ, ആർ എസ് രേവതി, കെ ശ്രീലത, ദിലീപ് സി, ഉഷ,അർച്ചന ബി യു,കെ അനിൽ കുമാർ എന്നിവർ ആശംസ പറഞ്ഞു.ട്രെയിനർ മാർ സി ആർ സി കോ ഓർഡിനേറ്റർമാർ, സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ, സ്പെഷ്യലിസ്റ്റ് അധ്യാപകർ, പി റ്റി എ പ്രതിനിധികൾ , അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.ബ്ലോക്ക് പ്രോജക്ട് കോ ഓഡിനേറ്റർ വി ആർ സാബു അധ്യക്ഷത വഹിച്ചു. നഗരൂർ വി എസ് എൽ പി എസ് പ്രഥമാധ്യാപിക ബിന്ദു കുമാരി എം സ്വാഗതവും ഓട്ടിസം സെൻറർ ഇൻ ചാർജ് സുമീന എം നന്ദിയും പറഞ്ഞു.