തിരുവനന്തപുരം:കേരളത്തിൽ നാലുപേർക്കു കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. രണ്ടുപേർ ആദ്യ കേസിലെ സമ്പർക്കപ്പട്ടികയിൽ ഉള്ളവരാണ്. മറ്റു രണ്ടുപേർ കോംഗോയിൽ നിന്നെത്തിയ എറണാകുളം, തിരുവനന്തപുരം സ്വദേശികളാണ്. സംസ്ഥാനത്ത് 5 കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രത അനിവാര്യമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.