അഞ്ചൽ: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ മുന്നിൽ ദേശീയഗാനവും, പ്രാർത്ഥനാഗാനവും അവതരിപ്പിച്ചതിന്റെ സന്തോഷത്തിലാണ് പ്ലസ് വൺ വിദ്യാർഥിനി ശ്രേയ. കർണ്ണാടക സംഗീതഞ്ജ ഡോ. കമല ലക്ഷ്മിയും നാല് കുട്ടികളും ചേർന്നാണ് ചടങ്ങിൽ ദേശീയഗാനവും, പ്രാർത്ഥനാ ഗാനവും അവതരിപ്പിച്ചത്. തിരുവനന്തപുരത്ത് പി.എൻ.പണിക്കരുടെ പ്രതിമ രാഷ്ട്രപതി അനാവരണം ചെയ്യുന്ന ചടങ്ങിലാണ് ഗാനങ്ങൾ അവതരിപ്പിച്ചത്. ഗവർണറും, മുഖ്യ മന്ത്രിയും, കേന്ദ്ര മന്ത്രിമാരും, സംസ്ഥാന മന്ത്രിമാരുൾപ്പടെ വിശിഷ്ട വ്യക്തികൾ പങ്കെടുത്ത ചടങ്ങിൽ ഗാനം ആലപിക്കാൻ പറ്റിയത് ഭാഗ്യമാണെന്ന് ശ്രേയ പറഞ്ഞു. കേരള പിറവി ദിനത്തിൽ നിയമസഭാ മന്ദിരത്തിൽ ശ്രേയയും കൂട്ടുകാരും ചേർന്ന് ദേശഭക്തി ഗാനവും ആലപിച്ചിരുന്നു. അഞ്ചൽ ഫിലിം ആന്റ ഫിലിം സ്റ്റുഡിയോ ഉടമ ബിനു വിന്റേയും, ഗീതയുടേയും മകളാണ്.