കിളിമാനൂർ പോലീസ് സറ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പട്ടികജാതി വിഭാഗത്തിൽപെട്ട പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പെൺ സുഹൃത്തടക്കം രണ്ട് പേർ അറസ്റ്റിൽ. തിരുമല , ആറാമട, തൃക്കണ്ണാപുരം റജി ഭവനിൽ അജയ് ജയൻ (21) പ്രതിയുടെ സുഹൃത്തായ പതിനെട്ട്കാരി പെൺകുട്ടിയെയും കിളിമാനൂർ പോലീസ് അറസ്റ്റു ചെയ്തു. ഒരു മാസങ്ങൾക്ക് മുമ്പായിരുന്നു കേസിനാസ്പദമായ സംഭംവം അരങ്ങേറിയത് . ഓൺലൈൻ പഠനത്തിനായി ഉപയോഗിച്ചിരുന്ന പെൺകുട്ടിയുടെ ഫോൺ നമ്പർ അയൽ വാസിയായ പതിനെട്ടുകാരിയുടെ സഹായത്തോടെ പ്രതി കരസ്ഥമാക്കുകയും തുടർന്ന് സോഷ്യൽ മീഡിയ വഴി പെൺകുട്ടിയുമായി അടുപ്പത്തിലാവുകയായിരുന്നു. അടുപ്പത്തിലായ പെൺകുട്ടിയെ പ്രതി വർക്കല കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു.
പ്രതി പെൺകുട്ടിയെ നിരന്തരം ഫോണിലൂടെ ബന്ധപ്പെടുന്നത് ശ്രദ്ധയിൽ പെട്ട കുട്ടിയുടെ പിതാവ് കിളിമാനൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് പെൺകുട്ടിയെ വിശദമായി ചോദ്യം ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ പീഡനവിവരം പുറത്തറിയുകയായിരുന്നു. കൂടാതെ പെൺകുട്ടിക്ക് ട്യൂഷൻ ഫീസായി പിതാവ് നൽകിയ തുക പ്രതി കരസ്തമാക്കിയതായും പെൺകുട്ടി പോലീസിനെ അറിയിച്ചു. പ്രതിക്ക് വേണ്ട എല്ലാ വിധ ഒത്താശകളും നൽകിയത് പതിനെട്ട് കാരിയ അയൽവാസിയായിരുന്നു എന്ന് പെൺകുട്ടി അറിയിച്ചു.
തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി പി.കെ മധുവിൻ്റെ നിർദ്ദേശാനുസരണം പ്രതികളെ തന്ത്രപൂർവം പൊലിസ് വിളിച്ചു വരുത്തുകയും തുടർന്ന് ആറ്റിങ്ങൽ ഡി.വൈ.എസ്.പി ഡി.എസ് സുനീഷ് ബാബുവിൻ്റെ നേതൃത്വത്തിൽ കിളിമാനൂർ ഐ.എസ്.എച്ച്.ഒ എസ്.സനൂജ് എസ്.ഐമാരായ വിജിത്ത്.കെ.നായർ , രാജേന്ദ്രൻ എ .എസ് .ഐമാരായ താഹിറുദ്ദീൻ , ഷജീം എസ്.സി.പി.ഒ മാരായ പ്രിജിത്ത് , ഷാജി , ബിനു സി.പി.ഒമാരായ സോജു , കിരൺ , രേഖ എന്നിവരടങ്ങുന്ന സംഘം അറസ്റ്റു ചെയ്യുകയായിരുന്നു. പോക്സോ നിയമപ്രകാരം അറസ്റ്റു ചെയ്ത പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.