വക്കം ഏറൽ വീട്ടിൽ പരേതനായ പ്രകാശിന്റെ ഭാര്യ ജെസി (53) യാണ് മരിച്ചത്. ശനിയാഴ്ച സന്ധ്യയോടെ ജെസിയെ കാണാതാവുകയായിരുന്നു. തുടർന്ന് രാത്രി തന്നെ ബന്ധുക്കൾ ജെ സി യെ കാണാനില്ലന്ന് കാണിച്ച് കടയ്ക്കാവൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഞായറാഴ്ച രാവിലെ വർക്കല അയന്തിയ്ക്ക് സ്മി പം ട്രെയിനിടിച്ച നിലയിൽ ഒരാളെ കണ്ടത്തിയ വിവരം അറിഞ്ഞ് ബന്ധുക്കൾ ജെ സി യെ തിരിച്ചറിയുകയായിരുന്നു. കടയ്ക്കാവൂർ പൊലീസ് മേൽ നടപടികൾ സ്വികരിച്ചു. ബുൾബുൾ പ്രകാശ്, ജിലു പ്രകാശ് എന്നിവർ മക്കളാണ്.