പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൊബൈൽഫോണിലൂടെ വശീകരിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ കൊക്കോട്ടുകോണം കുളത്തിൻകര വീട്ടിൽ
അജീർ ( 19 ) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത് .
14 വയസുള്ള ഒമ്പതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിക്ക് പ്രതി മൊബൈൽ ഫോൺ വഴി
അശ്ലീല മെസ്സേജുകളും മറ്റും അയച്ചു വശീകരിച്ചു പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു
കുട്ടിയുടെ കൈവശം മൊബൈൽഫോൺ ഉള്ളതാണ് പ്രതിക്ക് ഏറെ സഹായകമായത് സ്കൂൾ തുറന്ന് ഓൺലൈൻ ക്ലാസുകൾ അവസാനിച്ചെങ്കിലും ഇപ്പോഴും കുട്ടികളുടെ കൈവശം ഫോണുകൾ ഉണ്ട്.പെൺകുട്ടിയുടെ നമ്പർ സംഘടിപ്പിച്ച പ്രതി
മെസ്സേജുകൾ അയയ്ക്കുകയും പരിചയപ്പെടാൻ ശ്രമിക്കുകയും ചെയ്തു. ഇതിനുശേഷം പ്രതി അശ്ലീല വീഡിയോകൾ പെൺകുട്ടിക്ക് അയക്കുകയും തുടർന്ന് വീഡിയോ കോൾ ചെയ്യാൻ ശ്രമിക്കുകയും ചെയ്തു
പെൺകുട്ടിയുടെ മൊബൈൽ ഫോൺ പരിശോധിച്ച സ്കൂളിലെ അധ്യാപകരാണ് ഇത് കണ്ടെത്തിയത്.തുടർന്ന് സ്കൂൾ അധികൃതർ പള്ളിക്കൽ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.ഫോണിലൂടെ പരിചയപ്പെട്ട പ്രതിയെ കുട്ടിക്ക് അറിയില്ല എന്നതും പ്രതിയുടെ പേര് പോലും കുട്ടിക്ക് അറിയില്ലായിരുന്നു എന്നും പോലീസ് അറിയിച്ചു.
ഇതേ തുടർന്ന് കുട്ടിയുടെ മൊബൈൽ ഫോണിൽ കാണപ്പെട്ട ഫോൺ നമ്പരിൽ നിന്നും അന്വേഷണം നടത്തിയാണ്
പ്രതിയെ പോലീസ് പിടികൂടിയത്.പ്രതിയുടെ മൊബൈലിൽ നിന്നും നിരവധി അശ്ലീല വീഡിയോകൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
പെൺകുട്ടിയ്ക്ക് മെസ്സേജുകളും അശ്ലീല വീഡിയോകളും അയച്ച് വശീകരിച്ചു പീഡിപ്പിക്കാൻ ആയിരുന്നു പ്രതിയുടെ
ഉദ്ദേശമെന്ന് പള്ളിക്കൽ പോലീസ് അറിയിച്ചു.
കുട്ടികൾക്ക് മൊബൈലുകൾ വാങ്ങി നൽകുമ്പോൾ മാതാപിതാക്കൾക്കും അധ്യാപകർക്കും കരുതൽ വേണമെന്ന് പോലീസ് അറിയിച്ചു.
പള്ളിക്കൽ സിഐ ശ്രീജിത്ത് പിയുടെ നേതൃത്വത്തിൽ എസ് ഐ സഹിൽ. എം, എസ് സി പി ഒ മനോജ്, സി പി ഒ മാരായ രാജീവ്, ഷമീർ ,അജീസ്
ഡബ്ല്യു സി പി ഓ അനു മോഹൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അറസ്റ്റു ചെയ്ത പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.