വിദ്യാര്‍ഥികളില്‍ നിന്ന് ആശയങ്ങള്‍ സ്വീകരിക്കുന്നു.

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ പരിപാടികളോടനുബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് നാലാം ക്ലാസ് മുതല്‍ പ്ലസ്ടുവരെ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ആശയങ്ങള്‍ സ്വീകരിക്കുന്നു. 'അണ്‍സങ് ഹീറോസ് ഓഫ് ഫ്രീഡം സ്ട്രഗിള്‍/ മൈ വിഷന്‍ ഓഫ് ഇന്ത്യ ഇന്‍ 2047' എന്ന വിഷയത്തിലാണ് ആശയങ്ങള്‍ സ്വീകരിക്കുന്നത്.

മിനിസ്ട്രി ഓഫ് കമ്യൂണിക്കേഷന്‍, സിബിഎസ്ഇ, എന്‍.സി.ഇ.ആര്‍.ടി, എസ്.സി.ഇ.ആര്‍.ടിയും തപാല്‍ വകുപ്പുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്. പോസറ്റ് കാര്‍ഡുകളില്‍ എഴുതിയ 75 ലക്ഷത്തോളം ആശയങ്ങളാണ് ലക്ഷ്യമിടുന്നത്. ഡിസംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 20വരെയാണ് ഈ യജ്ഞം. നാല് മുതല്‍ പ്ലസ്ടു വരെ ക്ലാസുകളിലെ സിബിഎസ്ഇയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ സ്‌കൂളുകളിലെയും സംസ്ഥാന ബോര്‍ഡുകളിലെയും വിദ്യാര്‍ഥികള്‍ക്ക് ക്യാമ്പയിനില്‍ പങ്കെടുക്കാം.

 സ്‌കൂളുകളില്‍ നിന്ന് തെരഞ്ഞെടുത്ത മികച്ച 10 ആശയങ്ങള്‍ www.innovativeindia.mygov.in/postcardcampaign എന്ന വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്യണം. ആശയങ്ങളടങ്ങിയ എല്ലാ കാര്‍ഡുകളും തപാല്‍ വകുപ്പ്  പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയക്കും. ഫോണ്‍: 0483 2766840, 9744406332.